മൂന്നു ദിവസത്തെ ഗൾഫ് സന്ദർശനം പൂർത്തിയാക്കി ട്രംപ് നാട്ടിലേക്ക് തിരിച്ചു

For full experience, Download our mobile application:
Get it on Google Play

അബൂദബി: മൂന്നു ദിവസത്തെ ഗൾഫ് സന്ദർശനം പൂർത്തിയാക്കി യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് നാട്ടിലേക്ക് തിരിച്ചു. അബൂദബി വിമാനത്താവളത്തിൽ യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ട്രംപിനെ യാത്രയാക്കി. സൗദിക്കും ഖത്തറിനും പുറമേ യുഎഇയിലും ശതകോടി ഡോളറിന്റെ നിരവധി കരാറുകൾ ഒപ്പുവച്ച ശേഷമാണ് ട്രംപിന്റെ മടക്കം. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടു മണിക്കാണ് എയർഫോഴ്‌സ് വൺ വിമാനത്തിൽ ട്രംപ് യാത്ര തിരിച്ചത്. സന്ദർശനത്തിന്റെ അവസാന ദിനമായ വെള്ളിയാഴ്ച അബൂദബി സാദിയാത് ഐലന്റിലെ അബ്രഹാമിക് ഫാമിലി ഹൗസ് ട്രംപ് സന്ദർശിച്ചു.

ഒരേ കോമ്പൗണ്ടിൽ മസ്ജിദും ചർച്ചും സിനഗോഗും ഉൾക്കൊള്ളുന്ന സമുച്ചയമാണ് അബ്രഹാമിക് ഹൗസ്. ഇവിടത്തെ സന്ദർശക പുസ്തകത്തിൽ അദ്ദേഹം ഒപ്പുവയ്ക്കുകയും ചെയ്തു. ‘സംഘർഷത്തിന് പകരം സഹകരണവും ശത്രുതയ്ക്കു പകരം സൗഹൃദവും ദാരിദ്ര്യത്തിന് പകരം ക്ഷേമവും നിരാശയ്ക്ക് പകരം പ്രതീക്ഷയും മനുഷ്യരാശി തിരഞ്ഞെടുക്കുന്നുവെങ്കിൽ ഞാനീ ഭവനത്തിൽ പ്രത്യാശ കാണുന്നു’ എന്ന് ട്രംപ് പുസ്തകത്തിൽ കുറിച്ചു. അബ്രഹാമിക് ഹൗസിലെ മസ്ജിദും ചർച്ചും സിനഗോഗും അദ്ദേഹം നടന്നു കണ്ടു. യുഎഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്‌യാൻ മുബാറക് അദ്ദേഹത്തെ അനുഗമിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...