കരാറിൽ എത്താനായില്ലെങ്കിൽ കടുത്ത നടപടി ; ഇറാന് ട്രംപിന്റെ ഭീഷണി

For full experience, Download our mobile application:
Get it on Google Play

അമേരിക്ക: ആണവ കരാറിൽ എത്താനായില്ലെങ്കിൽ ഇറാനെതിരെ കടുത്ത നടപടി സ്വീകരിക്കേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യു എസ് എസ് എബ്രഹാം ലിങ്കണു പുറമേ പശ്ചിമേഷ്യയിലേക്ക് മറ്റൊരു വിമാനവാഹിനിക്കപ്പൽ കൂടി അയക്കാൻ ട്രംപ് ആലോചിച്ചുവരികയാണെന്ന് അമേരിക്കൻ മാധ്യമങ്ങൾ. ഒമാനിൽ യുഎസ്, ഇറാൻ ഉദ്യോഗസ്ഥർ തമ്മിൽ പരോക്ഷ ചർച്ചകൾ നടന്നതിന് ദിവസങ്ങൾക്ക് ശേഷമാണ് ട്രംപിന്റെ ഭീഷണി. ആണവ ചർച്ചയുടെ ആദ്യഘട്ടത്തിനുശേഷം ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ മുഖ്യ സുരക്ഷാ ഉപദേശകൻ അലി ലാരിജാനി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സെയ്തുമായി കൂടിക്കാഴ്ച നടത്തി. അലി ലാരിജാനി ഖത്തർ സന്ദർശിക്കുമെന്നും റിപ്പോർട്ടുകൾ.

12 ദിവസത്തെ ഇറാൻ- ഇസ്രയേൽ യുദ്ധത്തിൽ ഇറാൻ ഖത്തറിലെ അമേരിക്കൻ സൈനികതാവളം ആക്രമിച്ചിരുന്നു. അമേരിക്ക പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധം നീക്കിയാൽ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ അളവ് കുറയ്ക്കാമെന്ന് ഇറാൻ സമ്മതിച്ചിരുന്നു. ഇറാന്റെ ആണവ മേധാവി മുഹമ്മദ് ഇസ്ലാമിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന് പുറത്തേക്ക് മാറ്റണമെന്നും ബാലിസ്റ്റിക് മിസൈൽ പദ്ധതി പരിമിതപ്പെടുത്തണമെന്നുമായിരുന്നു അമേരിക്കയുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പ്പമംഗലത്ത് 8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടം ; ദേശീയപാതയിൽ സുരക്ഷാ പരിശോധന ; നടപടിയെടുക്കാൻ...

0
തൃശ്ശൂർ: കയ്പ്പമംഗലത്ത് 8 വിദ്യാർത്ഥികളുടെ ജീവനെടുത്ത അപകടത്തിന് പിന്നാലെ ജില്ലയിൽ ദേശീയപാതയിൽ...

ആരെതിർത്താലും മതനിയമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കുമെന്ന് കാന്തപുരം ; പിന്തുണയുമായി സമസ്ത

0
കോഴിക്കോട് : ആരെതിർത്താലും മതനിയമങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമെന്നും തന്റെ മുൻനിലപാടിൽ മാറ്റമില്ലെന്നും കാന്തപുരം...

ഡിവൈ.എസ്.പി. ജോൺസൺ കെ.ജെ. അന്തരിച്ചു

0
തിരുവനന്തപുരം : ഡിവൈ.എസ്.പി. ജോൺസൺ കെ.ജെ. അന്തരിച്ചു. പാറശാലയിലെ ഷാരോൺ വധക്കേസ്...

നവരാത്രി ആഘോഷങ്ങളിൽ മുസ്‌ലിം വിലക്കുമായി വിഎച്ച്പി

0
മുംബൈ: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഗർബ, ദാണ്ഡിയ നൃത്ത പരിപാടികളിൽ നിന്ന് മുസ്‌ലിം...