യുഎസിലെ ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെ ആക്രമണങ്ങളുണ്ടാകും ; മുന്നറിയിപ്പുമായി ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇറാനെതിരെ ആക്രമണങ്ങളുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. ആണവായുധം സ്വന്തമാക്കില്ലെന്ന് ഉറപ്പ് നല്‍കിയെങ്കിലും ഇറാന്റെ പരിഹാര നിര്‍ദേശം ഒട്ടും സ്വീകാര്യമല്ലെന്നും ട്രംപ് പറഞ്ഞു. മേഖലയില്‍ അമേരിക്കന്‍ സൈനിക വിന്യാസം കൂട്ടാന്‍ പെന്റഗണ്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. യുഎസ്എസ് തിയോഡോര്‍ റൂസ്‌വെൽറ്റ് വിമാനവാഹിനി കപ്പലും സൈനിക വിഭാഗവും സാന്‍ ഡിയാഗോയില്‍ നിന്ന് മിഡില്‍ ഈസ്റ്റിലേക്ക് പുറപ്പെട്ടതായാണ് വിവരം.

എന്നാല്‍ നയതന്ത്ര പ്രശ്‌നപരിഹാര നീക്കങ്ങളോട് ഇറാന്‍ ഒരിക്കലും മുഖം തിരിച്ചിട്ടില്ലെന്നും ഏത് ഘട്ടത്തിലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പ്രതികരിച്ചു. അതേസമയം ഇറാന്‍ മുന്നോട്ടുവെച്ച ഏഴുദിന വെടിനിര്‍ത്തല്‍ നിര്‍ദേശം ട്രംപ് ഔദ്യോഗികമായി തള്ളിയെങ്കിലും അതിന് രേഖാമൂലമുള്ള മറുപടി മധ്യസ്ഥ രാജ്യങ്ങള്‍ ഇനിയും നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം, ഇറാനെതിരായ യുദ്ധം ഉടന്‍ ജയിക്കുമെന്നും അതോടെ എണ്ണവില കുറയുമെന്നും ട്രംപ് പറഞ്ഞിരുന്നു.

ഇറാനെതിരായ ഉപരോധ നടപടികള്‍ വലിയ വിജയം കണ്ടെന്നും ഹോര്‍മുസ് വഴി കൂടുതല്‍ എണ്ണ എത്തിക്കാന്‍ സാധിച്ചതോടെ ഇറാന്റെ ദൗര്‍ബല്യം തുറന്നുകാട്ടപ്പെട്ടുവെന്നുമാണ് അമേരിക്കന്‍ ഔദ്യോഗിക പക്ഷത്തിന്റെ വാദം.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗാന്ധിയന്‍ ദര്‍ശനങ്ങളെ സംഘപരിവാര്‍ വെല്ലുവിളിക്കുന്നു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : ഗാന്ധിയന്‍ ദര്‍ശനങ്ങളെ സംഘപരിവാര്‍ ശക്തികള്‍ വെല്ലുവിളിക്കുകയാണെന്നും ഗാന്ധിനിന്ദ ജീവത...

മാലിന്യ നിര്‍മ്മാര്‍ജ്ജനം പൊതുജന പങ്കാളിത്തത്തോടെ – നിർമ്മലം പഴവങ്ങാടി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

0
റാന്നി : തദ്ദേശ സ്വയം ഭരണ വകുപ്പ് പൊതുജന പങ്കാളിത്തത്തോടെ സംസ്ഥാന...

മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴത്തുകയില്‍ 50% ഇളവ്

0
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പോ പോലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ...

ഹൈവേയിലെ ബോര്‍ഡില്‍ സ്ഥലപ്പേര് ഹിന്ദിയില്‍ ; ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍

0
ചെന്നൈ: സംസ്ഥാന പാതയിലെ നെയിംബോര്‍ഡില്‍ ഹിന്ദി ഉപയോഗിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥരെ...