ഇന്നത്തെ കാലത്ത് ഇന്റർനെറ്റ് ഇല്ലാതെ ഒരു ദിവസം പോലും തള്ളി നീക്കാൻ സാധിക്കാത്തവരായിരിക്കും ഭൂരിഭാഗം ആളുകളും. ഇന്റൻനെറ്റും സോഷ്യൽ മീഡിയകളും പുതിയ തലമുറയെ അത്രയധികം സ്വാധിച്ചു കഴിഞ്ഞു. വിനോദപരമായ ആവിശ്യങ്ങൾക്കോ അല്ലെങ്കിൽ ജോലി ആവശ്യമായോ ദിവസവും ഇന്റർനെറ്റിനെ ആശ്രയിച്ചേ മതിയാകു. ഇലക്ട്രിസിറ്റി പോലെ തന്നെ ഇപ്പോൾ ഇന്റനെറ്റും അവിശ്യവസ്തുവായി മാറിക്കഴിഞ്ഞു. ഇന്റൻനെറ്റ് ലഭിക്കാനായി പലരും പല രീതിയാണ് ഉപയോഗിക്കുന്നത്. ചിലർ മൊബൈൽ ഡാറ്റകൾ ഉപയോഗിക്കുമ്പോൾ മറ്റുചിലർ വൈഫൈ റൂട്ടറുകൾ ആണ് ഉപയോഗിക്കുന്നത്. നിങ്ങളുടെ പ്രദേശത്തെ നെറ്റ് വർക്ക് ലഭ്യത അനുസരിച്ച് ആയിരിക്കണം ഇന്റർനെറ്റ് കമ്പനി തെരഞ്ഞെടുക്കേണ്ടത്. നിരവധി ആളുകൾ ഇപ്പോൾ ഇന്റർനെറ്റിനായി വൈഫൈ റൂട്ടറുകൾ ഉപയോഗിക്കുന്നുണ്ട്. കൂടുതൽ ഡേറ്റ ഉപയോഗിക്കുന്നവർ
ഇത്തരത്തിലുള്ള കണക്ഷനുകൾ എടുക്കുന്നതായിരിക്കും കൂടുതൽ സൗകര്യം.
മൊബൈൽ ഡാറ്റയിൽ ഇന്റർനെറ്റിന് വേഗത കുറവായിരിക്കും. മാത്രമല്ല മൊബൈൽ ഡാറ്റയെക്കാൾ ലാഭകരവും സൗകര്യപ്രദവും ഇത്തരം ബ്രോഡ്ബാൻഡ്, വൈഫൈ കണക്ഷനുകളാണ്. എന്നാൽ ഇവർക്കും ചിലപ്പോൾ സാങ്കേതികമായ ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ഇന്റൻനെറ്റിന്റെ സ്പീഡ് കുറയുക എന്നത്. മാത്രമല്ല വൈഫൈ റൂട്ടറിന്റെ പക്കൽ നിന്ന് അൽപം മാറിയാൽ സിഗ്നൽ ലഭിക്കില്ല എന്നതും അടുത്ത തലവേദനയാണ്. പല വീടുകളിലും ഇത് ഒരു വലിയ പ്രശ്‌നമാണ്. പ്രധാനമായും രണ്ട് നിലകൾ ഉള്ള വീടുകളിൽ ചിലപ്പോൾ എല്ലാവർക്കും ലഭിക്കാൻ പാകത്തിന് ഹാളിൽ ആയിരിക്കും വൈഫൈ റൂട്ടർ സ്ഥാപിച്ചിരിക്കുക. എന്നാൽ മുകളിലെ മുറികളിൽ ഇതിന് സിഗ്നൽ ലഭിക്കണം എന്നില്ല. ഇത്തരത്തിലുള്ള പ്രശ്‌നം പരിഹരിക്കുന്നതിന് ധാരാളം ഉപകരണങ്ങൾ മാർക്കറ്റിൽ ലഭിക്കുന്നതാണ്. ഇവയിൽ പ്രധാനപ്പെട്ട ഒരു ഉപകരണമാണ് വൈഫൈ എക്‌സ്റ്റെന്റർ.
നിങ്ങളുടെ വീട്ടിൽ വൈഫൈ സിഗ്നൽ ലഭിക്കാത്ത മുറിയിൽ ഈ ഉപകരണം പ്ലഗ് ഇൻ ചെയ്താൽ മികച്ച സ്പീഡിൽ നിങ്ങൾക്ക് ഇന്റർനെറ്റ് ലഭിക്കും. ഉപയോഗിക്കുന്നതിന് മുമ്പ് ഈ ഉപകരണം നിങ്ങളുടെ വൈഫൈ റൂട്ടറുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി റൂട്ടറിലുള്ള ഡബ്ലിയു പി എസ് ബട്ടണിൽ അമർത്തണം. ശേഷം വൈഫൈ എക്‌സ്റ്റെന്ററിലുള്ള ആരോ ബട്ടണിലും ക്ലിക്ക് ചെയ്ത് ഇവ തമ്മിൽ ബന്ധിപ്പിക്കാവുന്നതാണ്. ഇത്തരത്തിൽ ചെയ്താൽ 2000 സ്‌ക്വയർ ഫീറ്റിൽ വരെ നിങ്ങളുടെ വൈഫൈയുടെ സിഗ്‌നൽ ലഭിക്കുന്നതായിരിക്കും. അതു മികച്ച സ്പീഡിൽ തന്നെ 750 എംബിപിഎസ് സ്പീഡ് വരെ ഈ ഉപകരണം വഴി ലഭിക്കും. ഈ ഉപകരണത്തിന്റെ സഹായത്തിൽ വീടിന്റെ രണ്ടാം നിലയിലും ബെഡ്‌റൂമിലും എല്ലാം മികച്ച വേഗതിയിൽ ഇന്റർനെറ്റ് ലഭിക്കും.