റാന്നി: ജനത്തിനായി ചോദ്യങ്ങളുന്നയിക്കുന്ന നേതാക്കളെ പലവിധേന നിശ്ശബ്ദരാക്കുമ്പോൾ ഏതു മാർഗം ഉപയോഗിച്ചും പ്രതിപക്ഷത്തെ തളർത്താൻ ശ്രമിക്കുമ്പോൾ ഫലത്തിൽ ജനാധിപത്യത്തെ തന്നെയാണു ഭരണകൂടം നിശബ്ദമാക്കുന്നത്. തങ്ങൾക്കെതിരായ ചെറുനീക്കങ്ങൾപോലും തച്ചുടക്കുക എന്ന ഹീനതന്ത്രമാണിത്. ലോകത്തിനു മുന്നിൽ എക്കാലത്തും ജനാധിപത്യത്തിന്റെ മാതൃകാസ്ഥാനമെന്നു വാഴ്ത്തപ്പെട്ടുപോന്ന നമ്മുടെ രാജ്യത്തിന്റെ നിലവിലെ ജനാധിപത്യത്തിന്റെ അവസ്ഥയോർത്ത് ആശങ്കപ്പെടാതെ വയ്യ എന്നും ചാണ്ടി ഉമ്മൻ എം എൽ എ പറഞ്ഞു. യു. ഡി. എഫ് പഴവങ്ങാടി മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉത്ഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം.
പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, റിങ്കു ചെറിയാൻ, സമദ് മേപ്രത്ത്, സജി നെല്ലുവേലിൽ, സനോജ് മേമന, ഷാജൻ മാത്യു, ടി.കെ. സാജു, എബ്രഹാം മാത്യു, പ്രകാശ് തോമസ്, രജീവ് താമരപള്ളിൽ, സിബി താഴത്തില്ലത്ത്, തോമസ് ഫിലിപ്പ്, സജി ഇടിക്കുള, തോമസ് അലക്സ്, സി. കെ. ബാലൻ, വത്സമ്മ ജോൺ, ജെസ്സി അലക്സ്, ജേക്കബ് ലൂക്കോസ്, എ. ടി. ജോയിക്കുട്ടി, സ്മിജു ജേക്കബ്, അന്നമ്മ തോമസ്, അനിത അനിൽകുമാർ, ബീന ജോബി, ബെന്നി മാടത്തുംപടി, റെഞ്ചി പതാലിൽ എന്നിവർ പ്രസംഗിച്ചു.