മലപ്പുറം: രാത്രിയുടെ മറവിൽ സ്‌കൂളിലെ അരി മറിച്ച് വിൽപ്പന നടത്താൻ ശ്രമം നടത്തിയവരെ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് പിടികൂടി. പ്രധാനാധ്യാപകൻ അടക്കം മൂന്ന് പേരെ പോലീസെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. സ്‌കൂൾ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തിന് സർക്കാർ നൽകിയ അരി മറിച്ചുവിൽക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രധാനാധ്യാപകൻ വേങ്ങശ്ശേരി മഹബൂബ്, ഭക്ഷണച്ചുമതലയുള്ള അധ്യാപകൻ അഷറഫ് മുല്ലപള്ളി, വാഹന ഡ്രൈവർ കാച്ചിനിക്കാട് സ്വദേശി കരുവള്ളി സക്കീർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കുറുവ എ യു പി സ്‌കൂളിൽ നിന്നാണ് അരി കടത്തുന്നതിനിടെ ഇവരെ പിടികൂടിയത്. ഗുഡ്സ് ഓട്ടോറിക്ഷയിലെത്തിച്ച അരി മക്കരപ്പറമ്പിൽ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. മൊത്തവ്യാപാര സ്ഥാപനത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടെയാണ് 10 ചാക്കോളം അരി പിന്തുടർന്നെത്തിയവർ പിടികൂടിയത്. മൂന്ന് പേരെയും കസ്റ്റഡിയിലെടുത്ത പോലീസ് വെള്ളിയാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംസ്ഥാന ഭക്ഷ്യകമ്മീഷൻ അംഗം വി രമേശൻ, എ ഇ ഒ. മിനി ജയൻ, ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള ഓഫീസർമാരായ ജയരാജൻ, സംഗീത എന്നിവർ സ്‌കൂൾ സന്ദർശിച്ച് പരിശോധന നടത്തി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033