കോട്ടയുടെ മുകളിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമം ; കൊക്കയിലേക്ക് വീണ് നവവധുവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഹണിമൂൺ ആഘോഷത്തിനിടെ കോട്ടയുടെ മുകളിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച നവവധു വീണ് മരിച്ചു. പൂനെയിൽ നിന്നുള്ള 24 കാരിയായ ശുഭാംഗി പട്ടേലാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് സെൽഫി എടുക്കുന്നതിനിടെ പ്രബൽഗഡ് കോട്ടയുടെ മുകളിൽ നിന്ന് 200 അടി താഴ്ചയിലേക്ക് തെന്നിവീഴുകയായിരുന്നു. പൻവേൽ താലൂക്ക് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പൂനെയിലെ ദത്തവാഡി സ്വദേശിയാണ് ശുഭാം​ഗി. ഡിസംബർ എട്ടിനാണ് ശുഭാംഗിയും സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ വിനായക് പട്ടേലും (27) വിവാഹിതരായതെന്ന് പൻവേൽ താലൂക്ക് പോലീസ് സ്‌റ്റേഷനിലെ സീനിയർ ഇൻസ്‌പെക്ടർ അനിൽ പാട്ടീൽ അറിയിച്ചു.

ബുധനാഴ്ച ഹണിമൂണിനായി ലോണാവാലയിലേക്ക് പുറപ്പെട്ട ഇവർ വ്യാഴാഴ്ച രാവിലെ മച്ചി പ്രബൽഗഡ് കോട്ടയിലേക്ക് ട്രെക്കിംഗിനായി പോയി. ഉച്ചയ്ക്ക് 2.30 ഓടെ കോട്ടയുടെ മുകളിൽ എത്തിയ ശേഷം ശിവാംഗി മലയിടുക്കിന്റെ അരികിൽ നിൽക്കുമ്പോൾ സെൽഫി എടുക്കാൻ തുടങ്ങി. ഈ സമയത്ത് അവൾ അബദ്ധത്തിൽ വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്ന് ഭർത്താവ് വിനായക് പോലീസിനോട് പറഞ്ഞു. നിസർഗ മിത്ര എന്ന പ്രാദേശിക എൻ.ജി.ഒ.യുടെ കോട്ടയിലെ ട്രെക്കർമാരും റെസ്ക്യൂ ടീം അംഗങ്ങളും കയറുകളും സുരക്ഷാ വലകളും ഉപയോഗിച്ച് തിരച്ചിൽ നടത്തി.

ഏകദേശം 200 അടി താഴ്ച്ചയിൽ ശരീരത്തിൽ ഒന്നിലധികം മുറിവുകളോടെ ശുഭാംഗിയെ കണ്ടെത്തി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശുഭാംഗിയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ പശ്ചിമഘട്ടത്തിൽ ഏകദേശം 2,300 അടി ഉയരത്തിൽ റായ്ഗഡ് ജില്ലയിലെ മാത്തേരനും പൻവേലിനും ഇടയിലാണ് പ്രബൽഗഡ് കോട്ട സ്ഥിതി ചെയ്യുന്നത്. പീഠഭൂമിയുടെ കൊടുമുടിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. കോട്ടയിൽ കയറുന്ന ട്രെക്കർമാരുടെ സുരക്ഷക്കായി സുരക്ഷാ റെയിലുകളോ കയറുകളോ ഇല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നുമാസം കൊണ്ട് കുറഞ്ഞത് 21 കിലോ ; ആരോഗ്യനില വഷളായ പ്രതിക്ക് ജാമ്യം നൽകി...

0
ബോംബൈ: കസ്റ്റഡിയിൽ മൂന്ന് മാസത്തിനിടെ 21 കിലോ കുറഞ്ഞ പ്രതിക്ക് ജാമ്യം...

ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കി ; 13 വർഷത്തിനുശേഷം കോടതിവിധി ; 4...

0
അടൂർ: ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച യുവതിയെ മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കിയ...

കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധം ; ഉദ്യോ​ഗസ്ഥർ ഓഫീസ് പൂട്ടിപ്പോയെന്ന് ആരോപണം ; വിളിച്ചാലും ഫോണെടുക്കുന്നില്ലെന്ന്...

0
പാലക്കാട്‌: പാലക്കാട്‌ മുതലമടയിൽ ഉദ്യോ​ഗസ്ഥർ കെഎസ്ഇബി ഓഫീസ് പൂട്ടി പോയെന്ന് ആരോപിച്ച്...

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...