തിരുവല്ല : പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് സ്പിരിറ്റ് മോഷണക്കേസിലെ ഒന്നും, രണ്ടും പ്രതികള്‍ക്ക് തിരുവല്ല മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. മധ്യപ്രദേശില്‍ നിന്നും സ്പിരിറ്റ് എത്തിച്ച ടാങ്കറുകളിലെ ഡ്രൈവറന്മാരായ നന്ദകുമാര്‍, സിജോ തോമസ് എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്.
60 ദിവസമായിട്ടും പുളിക്കീഴ് പോലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് കോടതി ഇരുവര്‍ക്കും സ്വാഭാവിക ജാമ്യം അനുവദിച്ചത്. കേസിലെ മൂന്നാം പ്രതിയും കമ്ബനി ജീവനക്കാരനുമായ അരുണ്‍ കുമാറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.