തലസ്ഥാനത്ത് ചുവരുകളിൽ ചിത്രം വരയ്ക്കാൻ ടൂറിസം മന്ത്രിയും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  തലസ്ഥാന നഗരത്തിന്റെ ചുവരുകളിൽ ചിത്രം വരയ്ക്കാനിറങ്ങി ടൂറിസം മന്ത്രിയും. ആർട്ടീരിയ പദ്ധതിയുടെ ഭാഗമായാണ് പാളയം അണ്ടർപാസ്സിൽ മുഹമ്മദ് റിയാസും ചിത്രകാരന്മാർക്കൊപ്പം ബ്രഷ് എടുത്തത്. പാളയം അടിപ്പാതയുടെ ചുവരുകളുടെ മുഖച്ഛായ മാറ്റാനിറങ്ങിയ പ്രശസ്ത ചിത്രകാരി അൻപു വർക്കിക്കൊപ്പമാണ് ടൂറിസം മന്ത്രിയും ഒരു കൈ നോക്കിയത്. അണ്ടർ പാസിന്റെ രണ്ട് വശത്തെയും ചുവരുകളിലാണ് വര പുരോഗമിക്കുന്നത്.

പാളയത്തിനൊപ്പം ആക്കുളത്ത് ദേശീയ പാതയോട് ചേർന്നുള്ള കുന്നിലും ഉടൻ ചിത്രംവര തുടങ്ങും. നിരവധി ചിത്രകാരന്മാരാണ് പങ്കെടുക്കുന്നത്. ആറ്റിങ്ങൽ കലാപമാണ് ആക്കുളത്ത് ദേശീയ പാതക്ക് ഇരുവശവും വരയ്ക്കുന്നത്. ആർട്ടീരിയയുടെ ഒന്നും രണ്ടും ഘട്ടത്തിൽ മ്യൂസിയത്തിലും പരിസരത്തും വരച്ച ചിത്രങ്ങൾ ഇപ്പോഴും നശിക്കാതെ നിലനിൽക്കുന്നുണ്ട്.  ഡോ.അജിത് കുമാറാണ് ആർട്ടിരിയയുടെ ക്യൂറേറ്റർ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം: ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. എൻഎസ്എസ്...

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

0
കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു....

കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി....

മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ തുക നൽകാൻ ഒരുങ്ങി സർക്കാർ

0
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ (സമ്പാദ്യ സമാശ്വാസ പദ്ധതി) തുക...