ലണ്ടന്‍ : ബ്രിട്ടനില്‍ കൊറോണ വൈറസ് (കോവിഡ്-19) ബാധയെ തുടര്‍ന്ന് മലയാളി മരിച്ചു . കൊടുങ്ങല്ലൂര്‍ സ്വദേശി ഡോ. ഹംസ പാച്ചേരി(80)യാണ് മരിച്ചത് . ബിര്‍മിങ്ഹാമില്‍ ഡഡ്ലിയില്‍ താമസിക്കുന്ന ഇദ്ദേഹം ഇന്നലെ രാവിലെയാണ് മരിച്ചത് . ഇദ്ദേഹം ബിര്‍മിങ്ഹാമിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഗൈനക്കോളജിസ്റ്റ് ആയിരുന്ന അദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആദ്യ അലുമിനി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്നു . അദ്ദേഹത്തിന്റെ കുടുംബം യുകെയില്‍ തന്നെയാണ് ഉള്ളത് .