തുർക്കി : തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിലും തുടർ ചലനങ്ങളിലുമായി മരണപ്പെട്ടവരുടെ എണ്ണം 34,000ത്തിന് മുകളിൽ. ദുരന്തമുണ്ടായ ഒരാഴ്ച പിന്നിടുമ്പോഴും രക്ഷാ പ്രവർത്തനം തുടരുകയാണ്. ഇനി ജീവനോടെ ആളുകളെ കണ്ടെത്തുക എന്നത് പ്രയാസമേറിയ കാര്യമാണെന്നാണ് ലഭിക്കുന്ന വിവരം. അതിനിടെ തുർക്കിയിൽ വീണ്ടും ഭൂകമ്പമുണ്ടായി. 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
1939ന് ശേഷം തുർക്കിയിൽ ഉണ്ടായ ഏറ്റവും മാരകമായ ഭൂകമ്പമാണിത്. ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ച നഗരങ്ങളിലൊന്നായ അന്റാക്യയിൽ, മോഷണവും സജീവമായിട്ടുണ്ട്. പലവ്യാപാരികളും ഇത് തടയുന്നതിനായി വിൽപ്പനയ്ക്ക് വെച്ചിരുന്ന വസ്തുക്കൾ കടയിൽ നിന്നും ഒഴിപ്പിച്ചു. മറ്റ് നഗരങ്ങളിൽ നിന്നും എത്തിയവരാണ് കൊള്ളയടിക്കുന്നവരിൽ പ്രധാനികൾ.
കൊള്ളക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് തയ്യിപ് എർദോഗൻ പറഞ്ഞു. ഓപ്പറേഷൻ ദോസ്തിലൂടെ വലിയ രീതിയിൽ ഇന്ത്യ രക്ഷാപ്രവർത്തന-ദുരിതാശ്വാസ രംഗത്തുണ്ട്. കൂടുതൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകൾ, ഡോഗ് സ്‌ക്വാഡുകൾ, അവശ്യ സെർച്ച് ആൻഡ് ആക്‌സസ് ഉപകരണങ്ങൾ, മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വിന്യസിക്കാൻ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചിരുന്നു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.