വഴിച്ചേരി മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ 1800 കിലോ ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടികൂടി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ആലപ്പുഴ മുനിസിപ്പാലിറ്റി പരിധിയിലെ വഴിച്ചേരി മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ 1800 കിലോ ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടികൂടി. മാര്‍ക്കറ്റിലെ എസ്ബി സ്റ്റോഴ്‌സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളായ സ്‌ട്രോ, ഗ്ലാസ്, വാഴയില മുതലായവ പിടികൂടിയത്. പിടികൂടിയ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ മുനിസിപ്പാലിറ്റിയുടെ എംസിഎഫിലേക്ക് മാറ്റി. നഗരസഭയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലും സ്‌ക്വാഡ് പരിശോധന നടത്തി. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമവും അനുബന്ധ ചട്ടങ്ങളും മുനിസിപ്പാലിറ്റി ആക്റ്റിലെ ബന്ധപ്പെട്ട വകുപ്പുകളും ചുമത്തി കട ഉടമയ്‌ക്കെതിരെ തുടര്‍നടപടി സ്വീകരിക്കും.

വരും ദിവസങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ പരിശോധിച്ചു സ്‌ക്വാഡ് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തും. തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തില്‍ ജോയിന്റ് ബിഡിഒ ബിന്ദു വി നായര്‍, സീനിയര്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ എസ് വിനോദ്, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥന്‍ ആര്‍ റിനോഷ്, ശുചിത്വ മിഷന്‍ പ്രതിനിധി എം ബി നിഷാദ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് സാങ്കേതിക വിദഗ്ധന്‍ ഗോപകുമാര്‍, ജുനിയര്‍ സുപ്രണ്ടുമാരായ എം. ഡി കരണ്‍, മിറ്റ്‌സി കെ വര്‍ഗീസ്, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോഓഡിനേറ്റര്‍ സിജോ രാജു, സബ് ഇന്‍സ്‌പെക്ടര്‍ എ ജയേന്ദ്ര മേനോന്‍, തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...