ബെഗളൂരുവിൽ ജയിലിൽ തടവുകാർക്ക് ടിവിയും ഫോണും ; മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: ബംഗളൂരുവിലെ ഒരു ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയും ഉൾപ്പെടെയുള്ള ആഡംബര സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ജയിൽ ഉദ്യോഗസ്ഥരെ ഡിജിപി സസ്‌പെൻഡ് ചെയ്തു. അതീവ സുരക്ഷാ മേഖലയായ ജയിലിനുള്ളിലേക്ക് മൊബൈൽ ഫോണുകൾ എങ്ങനെ കടത്തിവന്നു എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണത്തിനും അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.ജയിലിലെ സെല്ലിലിരുന്ന് തടവുകാർ സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നതും ടിവിയിൽ നെറ്റ്ഫ്ലിക്സ് കാണുന്നതുമായ വിഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.

‘കൂട്ടുകാരെ നോക്കൂ, ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നു, ഇവർ ടിവിയിൽ നെറ്റ്ഫ്ലിക്സ് കാണുന്നു’, ‘നാളെയാണ് മത്സരം; ഈ സാല കപ്പ് നമ്‌ദെ’ തുടങ്ങിയ കാര്യങ്ങൾ തടവുകാർ ഈ വീഡിയോയിൽ പറയുന്നത് വ്യക്തമായി കേൾക്കാം. ഐപിഎൽ ഫ്രാഞ്ചൈസിയായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആരാധകർ ഉപയോഗിക്കുന്ന ജനപ്രിയ വാക്യമാണ് ‘ഈ സാല കപ്പ് നമ്‌ദെ. ഇതിനുപുറമെ, ജയിൽ ഡിജിപി അലോക് കുമാറാണ് തങ്ങൾക്ക് ഫോണുകൾ നൽകിയതെന്നും, പണം നൽകിയാൽ ജയിലിൽ എന്തും ലഭിക്കുമെന്നും ഇവർ അവകാശപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...