നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യക്തമായ അടിത്തറയുണ്ടാക്കാനുള്ള തന്ത്രപ്പാടിൽ ടി.വി.കെ

For full experience, Download our mobile application:
Get it on Google Play

പുതുച്ചേരി: നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യക്തമായ അടിത്തറയുണ്ടാക്കാനുള്ള തന്ത്രപ്പാടിൽ ടി.വി.കെ. ആദ്യം തന്നെ പ്രധാന കക്ഷികൾ ആരുമായും സഖ്യത്തിനില്ലെന്ന് പ്രഖ്യാപനം നടത്തിയ ടിവികെ ബദൽ രാഷ്ട്രീയ കക്ഷിയായി പുതുച്ചേരിയിൽ വളരാനാണ് ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൂറ്റൻ തെരഞ്ഞെടുപ്പ് റാലി നടത്തുന്ന ടി.വി.കെ അധ്യക്ഷനും നടനുമായ വിജയ് നിയമസഭാ തെരഞ്ഞെടുപ്പിൽ 30 സീറ്റിൽ മത്സരിക്കുന്ന ടി.വി.കെ എല്ലാ സീറ്റിലും വിജയം ഉറപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ബിജെപി – എൻആർ കോൺഗ്രസ് സഖ്യത്തിനും, ഇന്ത്യാ മുന്നണിക്കുമെതിരെ രൂക്ഷമായ വിമർശനങ്ങളാണ് വിജയ് ഉന്നയിച്ചിരിക്കുന്നത്.

പുതുച്ചേരിക്ക് വേണ്ടി ഇരു മുന്നണികളും ഒന്നും ചെയ്തിട്ടില്ല. ഇവരിൽ സഖ്യമുണ്ടെന്ന് തെറ്റിധരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. മറിച്ച് ഇന്ത്യാ സഖ്യത്തിലുള്ള ഡിഎംകെയും കോൺഗ്രസും ഒരേ സീറ്റിൽ മത്സരിക്കുന്നുവെന്നും വിജയ് ആരോപിക്കുന്നു. വർഷങ്ങളായി മാറി മാറി ഇക്കൂട്ടർ അധികാരത്തിലിരുന്നെങ്കിലും പുതുച്ചേരിക്ക് സംസ്ഥാന പദവി കിട്ടുന്നതിൽ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം ടി.വി.കെ ഭരണത്തിൽ വന്നാൽ പുതുച്ചേരിയിൽ സംസ്ഥാന പദവി കൊണ്ടുവരുമെന്നാണ് പ്രഖ്യാപനം. സംസ്ഥാന പദവി മാത്രമല്ല മറിച്ച് അധികാരത്തിൽ വന്നാൽ ആറ് മാസത്തിനുള്ളിൽ തദ്ദേശ തെരഞ്ഞെടുപ്പുകൾ നടത്തുമെന്നും വിജയ് പ്രഖ്യാപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...