തിരുവനന്തപുരം : വെമ്പായത്തെ ശാന്തിമന്ദിരത്തില്‍ 108 അന്തേവാസികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 140 പേരില്‍ നടത്തിയ അന്റിജന്‍ ടെസ്റ്റിലാണ് 108 പേര്‍ക്ക് കോവിഡ് കണ്ടെത്തിയത്. മൂന്ന് ദിവസം മുന്‍പ് ഇവിടുത്തെ ഒരു അന്തേവാസിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെ മറ്റ് ചിലര്‍ക്ക് പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാലുപേരെ നെടുമങ്ങാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
തുടര്‍ന്ന് അഗതിമന്ദിരത്തിലെ മുഴുവന്‍ പേര്‍ക്കും ആരോഗ്യവകുപ്പ് പരിശോധന നടത്തിയപ്പോള്‍ 108 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം തിരുവനന്തപുരം ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ 562 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 506 പേര്‍ക്ക് രോഗം കണ്ടെത്തി.