തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 16 കോടിയുടെ ഡ്യൂട്ടി ഫ്രീ തിരിമറി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ഡ്യൂട്ടി ഫ്രീ തിരിമറി കണ്ടെത്തി. 16 കോടിയുടെ തിരിമറി നടന്നെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. പ്ലസ് മാക്‌സ് കമ്പനിയുടെ തിരിമറിക്കായി കസ്റ്റംസ് സൂപ്രണ്ട് ലൂക് ജോര്‍ജ് വഴിവിട്ട് വന്‍ ഇടപെടല്‍ നടത്തിയെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനക്കമ്പനികളില്‍ നിന്ന് യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിച്ച് ഇതുപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. യാത്രക്കാരുടെ പാസ്‌പോര്‍ട്ട് നമ്പര്‍ ശേഖരിച്ച ശേഷം ഒരേ നമ്പര്‍ ഉപയോഗിച്ച് പല പേരുകളില്‍ ബില്ലടിച്ച് ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയെന്നാണ് കണ്ടെത്തല്‍. വിദേശ നിര്‍മ്മിത വിദേശ മദ്യം അടക്കം ഇത്തരത്തില്‍ തിരുവനന്തപുരത്തെ മുന്‍നിര ഹോട്ടലുകളില്‍ എത്തിച്ചിട്ടുണ്ട്.

തട്ടിപ്പിന് സഹായം നല്‍കിയ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കാറിന്റെ പണമടച്ചത് പോലും മലേഷ്യന്‍ കമ്പനിയാണെന്ന് വ്യക്തമായി. കസ്റ്റംസ് സൂപ്രണ്ട് ലൂക് ജോര്‍ജ് എയര്‍ലൈന്‍ കമ്പനികള്‍ക്ക് കത്ത് നല്‍കി യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചുവെന്നും ഇത് മലേഷ്യന്‍ കമ്പനിയായ പ്ലസ് മാക്‌സിന് കൈമാറിയെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
ഇത്തരത്തില്‍ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്ത 13000 ത്തോളം യാത്രക്കാരുടെ വിവരങ്ങള്‍ കമ്പനിക്ക് കൈമാറിയിട്ടുണ്ട്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മലേഷ്യന്‍ കമ്പനിയുടെ ഉപകമ്പനിയാണ് പ്ലസ് മാക്‌സ് ഡ്യൂട്ടി ഫ്രീ ഷോപ്പ് നടത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...