Saturday, February 1, 2025 2:25 pm

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴിയുള്ള മദ്യക്കടത്ത് ; സിബിഐ കുറ്റപത്രം സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴിയുള്ള മദ്യക്കടത്ത് കേസിൽ കസ്റ്റംസ് സൂപ്രണ്ട് അടക്കം നാല് പേർക്കെതിരേ സിബിഐ കുറ്റപത്രം സമർപ്പിച്ചു. കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ ജോർജ് ആണ് കേസിൽ ഒന്നാം പ്രതി. ഡ്യൂട്ടി ഫ്രീ കമ്പനിയായ പ്ലസ് മാക്സ് സി.ഇ.ഒ സുന്ദരവാസനും മറ്റ് രണ്ട് ജീവനക്കാരുമാണ് മറ്റു പ്രതികൾ. ലൂക് ജോർജ് ഇപ്പോഴും സർവീസിലുണ്ട്. 2019 ലാണ് കേസിനാസ്പദമായ സംഭവം. യാത്രക്കാരുടെ വ്യാജപ്പേരിൽ ആറ് കോടി രൂപയുടെ മദ്യം ഡ്യൂട്ടി ഷോപ്പ് വഴി പുറത്തേക്ക് കടത്തിയെന്നാണ് സി.ബി.ഐ കണ്ടെത്തൽ. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ആണ് സംഭവം ആദ്യം കണ്ടെത്തിയത്. ഇതിന് ശേഷമാണ് സി.ബി.ഐ കേസന്വേഷണം നടത്തിയത്. പ്ലസ് മാക്സ് ജീവനക്കാരായ മദൻ, കിരൺ ഡേവിഡ് എന്നിവരാണ് കേസിലെ മൂന്നും നാലും പ്രതികൾ. കേസിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ലൂക്ക് രണ്ട് വർഷത്തോളം ഒളിവിലായിരുന്നു.

ഇതിന് ശേഷം സി.ബി.ഐക്ക് മുന്നിൽ ഹാജരായി കീഴടങ്ങുകയായിരുന്നു. അറസ്റ്റ് ചെയ്ത ശേഷം പിന്നീട് ജാമ്യം നേടുകയും ചെയ്തു. ഇത്രയേറെ നടപടികളുണ്ടായിട്ടും ലൂക്ക് ജോർജിനെ സസ്പെൻഡ് ചെയ്തിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. തന്റെ ഉന്നത സ്വാധീനമുപയോഗിച്ച് ഇയാൾ സർവീസിൽ തുടരുകയാണ്. ഇപ്പോൾ തിരുവനന്തപുരത്ത് ഓഡിറ്റ് വിഭാഗത്തിൽ സൂപ്രണ്ട് ആയി സർവീസിൽ തുടരുകയാണ് ലൂക്ക്. മദ്യം പുറത്തേക്ക് കടത്താനായി 15ൽപ്പരം എയർലൈൻ കമ്പനികളിൽ നിന്ന് യാത്രക്കാരുടെ പാസ്പോർട്ട് വിവരങ്ങൾ ഉൾപ്പെടെ ശേഖരിച്ചായിരുന്നു തട്ടിപ്പ്. കൈക്കുഞ്ഞുങ്ങളുടെ പാസ്പോർട്ട് വിവരങ്ങൾ ഉപയോഗിച്ചും മദ്യം കടത്തിയിരുന്നു. എയർലൈൻ കമ്പനികളിൽ നിന്ന് വിവരം ശേഖരിച്ച് ഡ്യൂട്ടി ഫ്രീ കമ്പനിക്ക് നൽകിയത് ലൂക്ക് ആണെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നെടുമങ്ങാട്ടെ ലൈംഗിക പീഡന ശ്രമത്തിനിടെ മധ്യവയസ്കയെ കൊലപെടുത്തിയ കേസ് ; രണ്ട് പ്രതികൾക്കും ശിക്ഷ...

0
നെടുമങ്ങാട് : അലഞ്ഞു നടക്കുകയായിരുന്ന മദ്യ വയസ്കയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും...

ചൂരൽമലക്കാരുടെ വായ്‌പ എഴുതിത്തള്ളുമോ?; കേന്ദ്രം ഒരാഴ്ചയ്ക്കകം തീരുമാനം പറയണമെന്ന് ഹൈക്കോടതി

0
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ‌ എഴുതിത്തള്ളുന്നതിൽ ഒരാഴ്‌ചയ്ക്കകം തീരുമാനം അറിയിക്കണമെന്നു കേന്ദ്രസർക്കാരിനോടു...

ദേശീയ ഗെയിംസിൽ കേരളത്തിന് മൂന്നാം സ്വർണം ; വുഷുവിൽ സ്വർണം നേടി മുഹമ്മദ് ജസീൽ

0
ഹൽദ്വാനി: ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ മൂന്നാം സ്വർണം സ്വന്തമാക്കി കേരളം....

പിതാവിന്റെ 24കാരിയായ കാമുകിയെ കുത്തിക്കൊലപ്പെടുത്തി പതിനാറുകാരൻ

0
കൊൽക്കത്ത : പിതാവിന്റെ 24കാരിയായ കാമുകിയെ കുത്തിക്കൊലപ്പെടുത്തി പതിനാറുകാരൻ. സംഭവത്തിൽ പതിനാറുകാരന്റെ...