തിരുവനന്തപുരം കോര്‍പറേഷന്‍ യോഗത്തില്‍ വാക്കേറ്റം. ബിജെപി കൗണ്‍സിലര്‍ക്ക് സസ്‌പെന്‍ഷന്‍. കൗണ്‍സിലര്‍ ഗിരികുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത് ഡെപ്യൂട്ടി മേയറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് മേയര്‍ ആരോപിച്ചു. തിരുവനന്തപുരം കോര്‍പറേഷനിലെ 3സോണ്ല്‍ ഓഫീസുകളില്‍ ജനങ്ങളടച്ച നികുതി പണം തട്ടിപ്പു നടത്തിയമായി ബന്ധപ്പെട്ട് ബിജെപി പ്രതിക്ഷേധം നടത്തുകയുണ്ടായി. 26 ലക്ഷത്തോളം രൂപയാണ് ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തത് എന്നാണ് ബിജെപി ആരോപിക്കുന്നത്. ഇത് യാഥാര്‍ത്ഥ്യമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. നേമം സോണല്‍ ഓഫീസില്‍ നിന്നുമാത്രം 26 ലക്ഷത്തോളം രൂപ ഇത്തരത്തില്‍ ഉദ്യോഗസ്ഥര്‍ തട്ടിപ്പു നടത്തിയിട്ടുണ്ട്.
മറ്റു സോണല്‍ ഓഫീസുകളിലെ തട്ടിപ്പും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിക്ഷേധത്തിനിടയിലുണ്ടായ ഉണ്ടായ ഉന്തിലുംതള്ളിലും ഡെപ്യൂട്ടി മേയറെ കയ്യേറ്റം ചെയ്തു എന്നു കാട്ടിയാണ് കൗണ്‍സിലറെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന ബിജെപി കോര്‍പറേഷന്‍ ഓഫീസില്‍ കുത്തിയിരുന്നു പ്രതിക്ഷേധിക്കുന്നു. സംഭവത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ രാത്രിയും പ്രതിഷേധം തുടരുമെന്നാണ് ബിജെപി പറയുന്നത്.