തിരുവനന്തപുരം: തലസ്ഥാനത്ത് 2 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് തലസ്ഥാനത്തു പുതുതായി 7,072 പേരാണ് രോഗനിരീക്ഷണത്തിലായത്. അതേസമയം 20 പേര്‍ 28 ദിവസ നിരീക്ഷണ കാലയളവില്‍ രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. 17,794 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ രോഗ ലക്ഷണങ്ങളുമായി 29 പേരെ പുതുതായി പ്രവേശിപ്പിച്ചു . കൂടാതെ 21 പേരെ ഡിസ്ചാര്‍ജ് ചെയ്തു. നേരത്തെ പോസിറ്റീവായവരില്‍ മൂന്ന് പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്‌സയില്‍ തുടരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 45 പേരും ജനറല്‍ ആശുപത്രിയില്‍ 22 പേരും പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയില്‍ 4 പേരും ഉള്‍പ്പെടെ 109 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇപ്പോള്‍ 33 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. നേരത്തെ ലഭിച്ച 160 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. 108 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട് .