ലോകം കൊറോണയില്‍ വിറക്കുമ്പോഴും റിയാദിനു നേരെ മിസൈല്‍ ആക്രമണം ; രണ്ടു പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിനു നേരെയുണ്ടായ മിസൈല്‍ ആക്രണത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റതായി അറബ് സഖ്യ സേന അറിയിച്ചു. സൗദി റോയല്‍ വ്യോമ പ്രതിരോധ സേന മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച്‌ ആകാശത്ത് വച്ച്‌ തകര്‍ത്ത മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11:20 നാണു റിയാദ് ലക്ഷ്യമാക്കി മിസൈല്‍ കുതിച്ചെത്തിയത്. സൗദി വ്യോമ പ്രതിരോധ സേന ആകാശത്ത് വച്ച്‌ താമസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയെത്തിയ മിസൈലുകള്‍ നിലം തൊടും മുമ്പേ  തകര്‍ത്തതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

റിയാദ് നഗരത്തില്‍ മിസല്‍ അവശിഷ്ടങ്ങള്‍ പതിച്ചു രണ്ടു താമസക്കാര്‍ക്ക് പരിക്കേറ്റതായി റിയാദ് പ്രവിശ്യ സിവില്‍ ഡിഫന്‍സ് വക്താവ് ലഫ്. കേണല്‍ മുഹമ്മദ് അല്‍ ഹമ്മാദി അറിയിച്ചു. രണ്ടു മിസൈലുകള്‍ ആകാശത്ത് വച്ച്‌ നശിപ്പിച്ചുവെന്നാണ് പ്രാഥമിക വിവരം. അതിര്‍ത്തി പ്രദേശമായ ജിസാന് നേരെയും മിസൈല്‍ ആക്രമണ ശ്രമവും ഉണ്ടായിട്ടുണ്ട്. ഇതും സൗദി പ്രതിരോധിച്ച്‌ തകര്‍ത്തിട്ടു. സൗദിയിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യെമനിലെ സന്‍ആ, സആദ എന്നിവിടങ്ങളില്‍ നിന്നുമാണ് ഇറാന്‍ സഹായമുള്ള യമനിലെ ഹൂതി വിമതര്‍ മിസൈല്‍ തൊടുത്തു വിട്ടതെന്ന് അറബ് സഖ്യ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...