തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ആര്‍സിസിയിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ആശുപത്രിയില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. രോഗിക്ക് ഒപ്പം ഒരാളെ മാത്രമേ അനുവദിക്കൂ.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ദിവസം 200 പേരെ മാത്രമേ ഒപിയില്‍ പരിശോധിക്കുകയുള്ളു.ആര്‍സിസിയില്‍ സന്ദര്‍ശകര്‍ക്ക് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി. അപ്പോയിന്റ്‌മെന്റ് സമയത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് മാത്രമേ രോഗിക്ക് ആശുപത്രിയില്‍ പ്രവേശനമുണ്ടാകൂ. ഒരു രോഗിക്കൊപ്പം ഒരാള്‍ക്ക് മാത്രം പ്രവേശനം അനുവദിക്കും. ഡോക്ടര്‍മാരുമായി നേരിട്ട് സംസാരിക്കാന്‍ വിര്‍ച്വല്‍ ഒപി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച അറിയിപ്പ് രോഗിയുടെ ഫോണില്‍ ലഭ്യമാക്കും