തിരുവനന്തപുരം: നഗരത്തില്‍ പട്ടാപ്പകല്‍ തോക്കുചൂണ്ടി മോഷണശ്രമം നടത്തിയ പ്രതികള്‍ പോലീസിനെയും തോക്കുചൂണ്ടി രക്ഷപ്പെട്ടു. ഇടപ്പഴഞ്ഞിയിലെ വീട്ടിലെ മോഷണം ചോദ്യം ചോദിച്ചപ്പോഴാണ് പ്രതികള്‍ തോക്ക് ചൂണ്ടി മോഷണം നടത്തിയത്. വഞ്ചിയൂരിലെ സ്പെയര്‍പാട്സ് കടയില്‍ വെച്ച് പോലീസ് പ്രതികളെ വളഞ്ഞെങ്കിലും തോക്കുചൂണ്ടിയാണ് അവിടെ നിന്നും രക്ഷപ്പെട്ടത്.മലയിന്‍കീഴ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്രധാനാധ്യാപികയായ സിന്ധുവിന്‍റെ ഇടപ്പഴഞ്ഞിയിലെ വീട്ടില്‍ഉച്ചയ്ക്ക് 12.45 നാണ് മോഷണശ്രമം നടന്നത്. ഗേറ്റ് തുറന്നുകിടക്കുന്നതു കണ്ട് വീട്ടിലെ ഡ്രൈവര്‍ അകത്തേക്ക് ഓടിയെത്തി.
ഹിന്ദി ഭാഷ സംസാരിക്കുന്ന ഇവരെ ചോദ്യം ചെയ്തപ്പോഴാണ് തോക്ക് ചൂണ്ടിയത്. സിന്ധുവിനെ സ്കൂളില്‍ എത്തിച്ചശേഷം വാഹനം വീട്ടില്‍കൊണ്ടുവന്നിട്ട് തൊട്ടടുത്തുള്ള സ്ഥാപനത്തില്‍ ജോലിചെയ്യവെയാണ് മോഷണം ശ്രദ്ധയില്‍പെട്ടത്. സ്കൂട്ടറുമായി മോഷ്ടാക്കള്‍ വഞ്ചിയൂരിലെ സ്പെയര്‍പാര്‍ട്സ് കടയില്‍ കയറിയപ്പോഴാണ് പോലീസ് വളഞ്ഞത്. പോലീസിനേയും തോക്ക് ചൂണ്ടി ഇവര്‍ രക്ഷപ്പെടുകയായിരുന്നു. സ്കൂട്ടറും മോഷ്ടിച്ചതാണെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമാക്കിയതായും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നാണ് പോലീസ് വിശദീകരണം.