മോട്ടോർസൈക്കിളുകളുടെ ലോകത്ത്, നവീകരണവും പുത്തൻ ടെക്കുമാണ് കോംപറ്റീഷന് മുന്നിൽ നിൽക്കുന്നതിന് വളരെ പ്രധാനമായ ഒരു ഘടകം. അതിനാൽ തന്നെ പുതിയ മോഡലുകൾ അവതരിപ്പിക്കുമ്പോൾ ഡിസൈനിലും എഞ്ചിനിലും മാത്രമല്ല, ഫീച്ചറുകളിലും ടെക്നോളജിയിലും നിർമ്മാതാക്കൾ കാര്യമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അതിനാൽ തന്നെ മോട്ടോർസൈക്കിളുകളുടെ ഓരോ ജനറേഷനും മുൻതലമുറ മോഡലുകളേക്കാൾ കൂടുതൽ അഡ്വാൻസ്ഡാണ്. ടിവിഎസ് മോട്ടോർസ് തങ്ങളുടെ അപ്പാച്ചെ സീരീസ് ഉപയോഗിച്ച് സാങ്കേതികവിദ്യയുടെയും ഡിസൈനിന്റെയും അതിരുകൾ സ്ഥിരമായി മുന്നോട്ട് നീക്കിയിട്ടുണ്ട് എന്ന് നിസംശയം പറയാം. ടിവിഎസ് അപ്പാച്ചെ RTR 310 എന്ന കമ്പനിയുടെ ഏറ്റവും പുതിയ ഓഫർ, ഈ പ്രതിബദ്ധതയെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകുന്നു. ഇത് പുതിയ RTR 310 -നെ ഇതുവരെയുള്ള ഏറ്റവും ടെക്ക് പായ്ക്ക് ചെയ്ത ഇന്ത്യൻ മോട്ടോർസൈക്കിളായി മാറുന്നു. വാസ്തവത്തിൽ, ഇത് പുതിയ കെടിഎം 390 ഡ്യൂക്കിനെക്കാൾ കൂടുതൽ ഫീച്ചർ ലോഡഡ് ആണ് എന്നതും ശ്രദ്ധേയമാണ്. ഇന്ത്യൻ മോട്ടോർസൈക്കിൾ വിപണിയിൽ ടിവിഎസ് അപ്പാച്ചെ RTR 310 -നെ ശ്രദ്ധേയമാക്കുന്ന ഫീച്ചറുകളുടെ ലിസ്റ്റ് നമുക്ക് ഒന്ന് പരിശോധിക്കാം:
റിവേഴ്സ് ഇൻക്ലൈൻഡ് എഞ്ചിൻ: ഒരു റിവേഴ്സ് ഇൻക്ലൈൻ ഉപയോഗിച്ചാണ് ഈ മോട്ടോർസൈക്കിളിന്റെ ഹൃദയം അഥവാ എഞ്ചിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരേ വീൽബേസുള്ള മറ്റേതൊരു മോട്ടോർസൈക്കിളിൽ വരുന്നതിനേക്കാളും നീളമുള്ള സ്വിംഗ്ആം ഇൻസ്റ്റാൾ ചെയ്യാൻ ഈ എഞ്ചിനീയറിംഗ് വൈവിധ്യം നിർമ്മാതാക്കളെ സഹായിക്കുന്നു. ടിവിഎസ്-ബിഎംഡബ്ല്യു മോട്ടോർസൈക്കിളുകൾക്ക് മാത്രമുള്ള ഈ ഫീച്ചർ ഹാൻഡ്‌ലിംഗിനും സ്റ്റെബിലിറ്റിയ്ക്കും ഏറെ ഗുണം ചെയ്യും. 2. കട്ടിംഗ് എഡ്ജ് ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷൻ: 5.0 ഇഞ്ച്, മൾട്ടികളർ, ഫുൾ ഡിജിറ്റൽ TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വേഗതയും rpm -ഉം മുതൽ നാവിഗേഷൻ, റൈഡിംഗ് മോഡ് ഡാറ്റ വരെ റൈഡർക്ക് തങ്ങളുടെ വിരൽത്തുമ്പിൽ തന്നെ വാഹനത്തെക്കുറിച്ച് വേണ്ടുന്ന ധാരാളം വിവരങ്ങൾ നൽകുന്നു. വൈവിധ്യമാർന്ന റൈഡിംഗ് മോഡുകൾ: അർബൻ, റെയിൻ, സ്‌പോർട്‌സ്, ട്രാക്ക്, സൂപ്പർമോട്ടോ എന്നീ അഞ്ച് വ്യത്യസ്ത റൈഡിംഗ് മോഡുകളോട് കൂടിയ അപ്പാച്ചെ RTR 310 വിവിധ റോഡ് സാഹചര്യങ്ങളോടും ടെറൈനുകളോടും റൈഡറിനറെ മുൻഗണനകളോടും പൊരുത്തപ്പെടുന്നു. ഇത് വളരെ മികവുറ്റ റൈഡിംഗ് എക്സ്പീരിയൻസ് ഉറപ്പാക്കുന്നു.
നാവിഗേഷൻ, കോൾ അലേർട്ടുകൾ എന്നിവയ്‌ക്കും അതിലേറെ ഫീച്ചറുകൾക്കുമായി സ്‌മാർട്ട്‌ഫോൺ ഇന്റഗ്രേഷൻ പ്രാപ്‌തമാക്കിക്കൊണ്ട് ടിവിഎസ് SmartXonnect സാങ്കേതികവിദ്യ ഉപയോഗിച്ച് എവിടെയായിരുന്നാലും കണക്ടിവിറ്റി നിലനിർത്താൻ ഇത് സഹായിക്കുന്നു. What3words നാവിഗേഷൻ: അപ്പാച്ചെ RTR 310 What3words നാവിഗേഷൻ സാങ്കേതികവിദ്യയും ഉൾക്കൊള്ളുന്നു. കൃത്യതയോടെ റൂട്ടുകളും ലക്ഷ്യസ്ഥാനവും കണ്ടെത്തുന്നത് ഈ ഫീച്ചർ എളുപ്പമാക്കുന്നു. സേഫ്റ്റി ഫസ്റ്റ്: സുരക്ഷാ ഫീച്ചറുകളിൽ ഓട്ടോമാറ്റിക് എമർജൻസി കോളോടുകൂടിയ ക്രാഷ് അലേർട്ട്, കോർണറിംഗ് ABS, കോർണറിംഗ് ട്രാക്ഷൻ കൺട്രോൾ, കോർണറിംഗ് ക്രൂസ് കൺട്രോൾ എന്നിവ മോട്ടോർസൈക്കിളിൽ ഉൾപ്പെടുന്നു. വെല്ലുവിളി നിറഞ്ഞ റൈഡിംഗ് സാഹചര്യങ്ങളിൽ ഒപ്റ്റിമൽ കൺട്രോളും സംരക്ഷണവും ഇത് ഉറപ്പാക്കുന്നു. റൈഡർ അസിസ്റ്റൻസ്: വീലി കൺട്രോൾ, റിയർ ലിഫ്റ്റ് -ഓഫ് കൺട്രോൾ, സ്ലോപ്പ് ഡിപൻഡന്റ് കൺട്രോൾ എന്നിവ പോലുള്ള നൂതന റൈഡർ അസിസ്റ്റൻസ് ഫീച്ചറുകൾ സ്റ്റെബിലിറ്റിയും ഖൺട്രോളും വർധിപ്പിക്കുന്നു, ഇത് ഓരോ റൈഡും കൂടുതൽ സുരക്ഷിതമാക്കുന്നു. കൂടുതൽ നവീനമായ ഈ ഫീച്ചറുകൾ റൈഡിംഗ് എക്സിപീരിയൻസും അടുത്ത ലെവലിലേക്ക് എത്തിക്കുന്നു.
തടസ്സമില്ലാത്ത ഗിയർ ഷിഫ്റ്റിംഗ്: ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്ററുള്ള ആറ് സ്പീഡ് ഗിയർബോക്‌സ് സ്മൂത്തും കൃത്യവുമായ ഗിയർ ഫിഷ്റ്റിംഗ് ഉറപ്പാക്കുന്നു, ഇത് കൂടുതൽ ആവേശകരമായ റൈഡിംഗ് എക്സ്പീരിയൻസ് പ്രദാനം ചെയ്യുന്നു. കൂടാതെ മോട്ടോർസൈക്കിളിന് റേസ്-ട്യൂൺഡ് സ്ലിപ്പർ ക്ലച്ചും ലഭിക്കുന്നു, അത് ഉപയോഗിക്കാൻ വളരെ ലൈറ്റാണ്. 9. ത്രോട്ടിൽ-ബൈ-വയർ: ത്രോട്ടിൽ-ബൈ-വയർ സാങ്കേതികവിദ്യ എഞ്ചിനുമേൽ കൃത്യമായ ഒരു കൺട്രോൾ വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം മോട്ടോർസൈക്കിളിന്റെ റെസ്പോൺസും എഫിഷൻസിയും വർധിപ്പിക്കുന്നു. റേസ്-ട്യൂൺഡ് പെർഫോമെൻസ്: റേസ്-ട്യൂൺഡ് ലീനിയർ സ്റ്റെബിലിറ്റി കൺട്രോളും ഗ്ലൈഡ് ത്രൂ ടെക്നോളജിയും (GTT) ആവേശകരവും സുരക്ഷിതവുമായ ഒരു അഡ്രിനാലിൻ-പമ്പിംഗ് റൈഡിംഗ് എക്സ്പീരിയൻസ് വാഗ്ദാനം ചെയ്യുന്നു.
ഇന്റലിജന്റ് ലൈറ്റിംഗ്: അപ്പാച്ചെ RTR 310 എല്ലാ സമയത്തും ഒപ്റ്റിമൽ വിസിബിലിറ്റി ഉറപ്പാക്കുന്ന ഒരുലൈറ്റിംഗ് സിസ്റ്റവുമായിട്ടാണ് വരുന്നത്. വേഗതയും ആംബിയന്റ് കണ്ടീഷനുകളും അടിസ്ഥാനമാക്കി ഓട്ടോമാറ്റിക് അഡ്ജസ്റ്റ്മെന്റോടെ പ്രവർത്തിക്കുന്ന ഓൾ LED ലൈറ്റിംഗ് സെറ്റപ്പും ഇത് ഉൾക്കൊള്ളുന്നു. ഇതും റൈഡിംഗ് എക്സ്പീരിയൻസ് മെച്ചപ്പെടുത്തുന്നു. ഓപ്ഷണൽ ഫീച്ചറുകൾ: അഡ്ജസ്റ്റബിൾ ഫ്രണ്ട് സസ്‌പെൻഷൻ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ബ്രാസ് കോട്ടഡ് ചെയിൻ, റേസ്-ട്യൂൺഡ് ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, കൂടാതെ ക്ലൈമറ്റ് കൺട്രോൾ സീറ്റ് എന്നിവ പോലുള്ള ഓപ്ഷണൽ ഫീച്ചറുകളും ടിവിഎസ് ഇതിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവ ഉപയോഗിച്ച് റൈഡർമാർക്ക് തങ്ങളുടെ എക്സ്പീരിയൻസ് കൂടുതൽ കസ്റ്റമൈസ് ചെയ്യാനാകും.