കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കടന്നാക്രമിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: 2026 തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെയുമായി ബിജെപി സഖ്യമുറപ്പിച്ചതിനു പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കടന്നാക്രമിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഏത് ഷാ വന്നാലും തമിഴ്‌നാടിനെ ഭരിക്കാന്‍ കഴിയില്ലെന്നും തെരഞ്ഞെടുപ്പിൽ വിജയം ഡിഎംകെയുടേതാണെന്നും തമിഴ്‌നാട് എപ്പോഴും ഡല്‍ഹിയുടെ നിയന്ത്രണത്തിന് പുറത്തായിരിക്കുമെന്നും സര്‍ക്കാര്‍ പരിപാടിയില്‍ സംസാരിക്കവെ സ്റ്റാലിന്‍ പറഞ്ഞു. പ്രസംഗത്തിന്റെ വലിയൊരു ഭാഗം അമിതാ ഷായ്ക്കു വേണ്ടി മാറ്റിവച്ച സ്റ്റാലിന്‍ സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്ക് ബിജെപി നീറ്റില്‍ ഇളവു നല്‍കുമോ, ഹിന്ദി നിര്‍ബന്ധിതമായി നടപ്പാക്കില്ല എന്ന് ഉറപ്പുനല്‍കാന്‍ സാധിക്കുമോ, പുതിയ മണ്ഡല രൂപീകരണം വഴി തമിഴ്‌നാടിന്റെ പ്രാതിനിധ്യം കുറയില്ലെന്ന് ഉറപ്പുനല്‍കാനാകുമോ തുടങ്ങിയ ചോദ്യങ്ങളുന്നയിച്ചു.

‘സംസ്ഥാനങ്ങള്‍ അവകാശങ്ങള്‍ ചോദിക്കുന്നതെങ്ങനെയാണ് തെറ്റാകുന്നത്. കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടതുകൊണ്ടാണ് ഞങ്ങള്‍ക്ക് ചരിത്ര വിധി തേടി സുപ്രീംകോടതിയെ സമീപിക്കേണ്ടി വന്നത്. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും വേണ്ടിയാണ് തമിഴ്‌നാട് പോരാടുന്നത്’ എന്ന് സ്റ്റാലിന്‍ പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി കേന്ദ്രത്തോട് യാചിക്കണമെന്നു പറഞ്ഞ മോദിയുടെ പ്രസ്താവന ഓര്‍മപ്പെടുത്തുവെന്നും ആരുടെയും കാലില്‍ വീഴുന്ന വ്യക്തിയല്ല താനെന്നും സ്റ്റാലിൻ വ്യക്തമാക്കി. എഐഎഡിഎംകെ – ബിജെപി സഖ്യത്തെ തട്ടിപ്പു സഖ്യമെന്ന് വിശേഷിപ്പിച്ച സ്റ്റാലിൻ കേന്ദ്ര ഏജന്‍സികളുടെ റെയ്ഡ് ഭയന്നാണ് എഐഎഡിഎംകെ സഖ്യത്തില്‍ ചേര്‍ന്നതെന്നും അദ്ദേഹം ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോ​ഗ്യമന്ത്രി വീണാ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...

ഇറാൻ സംഘർഷം : പസഫിക്കിലെ കാവൽ കുറച്ച് അമേരിക്ക

0
വാഷിങ്ടൺ : ഇറാനുമായുള്ള സൈനിക സംഘർഷം ശക്തമായതോടെ പസഫിക് മേഖലയിലെ തങ്ങളുടെ...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...