Monday, May 12, 2025 10:52 am

ഗ്രാമപഞ്ചായത്തുകള്‍ക്ക് പിന്നാലെ വടവുകോട് ബ്ലോക്ക് പഞ്ചായത്തും ട്വന്റി-20 പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

കോലഞ്ചേരി : ഗ്രാമപഞ്ചായത്തുകള്‍ക്ക് പിന്നാലെ വടവുകോട് ബ്ലോക്ക് പഞ്ചായത്തും ട്വന്റി-20 പിടിച്ചെടുത്തു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമാണ് ട്വന്റി-20 പിടിച്ചെടുത്തത്. ട്വന്റി-20 യുടെ റസീന പരീതിനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു. ഇന്ന് രാവിലെ 11 മണിയോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. റസീന പരീത് 5 വോട്ടുകള്‍ നേടിയപ്പോള്‍ എതിരായി മത്സരിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അനു അച്ചുവിന് 4 വോട്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജൂബിള്‍ ജോര്‍ജിന് 3 വോട്ടും ലഭിച്ചു. കോണ്‍ഗ്രസിലെ വി.ആര്‍ അശോകനായിരുന്നു നേരത്തെ പ്രസിഡന്റ്. ഇദ്ദേഹം മരണപ്പെട്ടതിനെ തുടര്‍ന്നാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ നാല് ഗ്രാമപഞ്ചായത്തുകളുടെ ഭരണവും ട്വന്‍റി-20 ക്കാണ്. വടവുകോട് ബ്ലോക്കിലെ വെമ്പിള്ളി ഡിവിഷന്‍ അംഗമാണ് റസീന.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുത്തങ്ങയിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം

0
കൽപ്പറ്റ : മുത്തങ്ങയിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. ദേശീയ...

ഇന്ത്യ-പാക് സംഘര്‍ഷം അയഞ്ഞു : വന്‍കുതിപ്പ് നടത്തി ഓഹരി വിപണി

0
മുംബൈ : ഇന്ത്യ-പാക് സംഘര്‍ഷം അയഞ്ഞതോടെ വന്‍കുതിപ്പ് നടത്തി ഓഹരി വിപണി....

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. പവന് ഇന്നൊരൊറ്റ...

റഷ്യയുമായി വെടിനിർത്തൽ ചർച്ചകൾക്ക് തയ്യാറെന്ന് ഉക്രൈൻ പ്രസിഡന്റ് സെലൻസ്‌കി

0
കിയവ്: റഷ്യയുമായി വെടിനിർത്തൽ ചർച്ചകൾക്ക് തയ്യാറെന്ന് ഉക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്‌കി....