ഡോ.എം.എസ് സുനിലിന്റെ 248 – മത് സ്നേഹഭവനം സുജ ബിനോയിക്കും കുടുംബത്തിനും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹികപ്രവർത്തക ഡോ.എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാശ്രയർക്ക് പണിതു നൽകുന്ന 248 -മത് സ്നേഹഭവനം ഫ്ലോറിഡയിൽ ജോലിയുള്ള തോമസിന്റെ സഹായത്താൽ കവിയൂർ കോട്ടൂർ പനങ്ങായിൽ സുജ ബിനോയിക്കും കുടുംബത്തിനുമായി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും ചലച്ചിത്ര സംവിധായകനും സ്ക്രിപ്റ്റ് റൈറ്ററുമായ പ്രൊഫ.കവിയൂർ ശിവപ്രസാദ് നിർവഹിച്ചു.

വർഷങ്ങളായി സ്വന്തമായി വീടില്ലാത്ത അവസ്ഥയിൽ അടച്ചുറപ്പില്ലാത്ത ഒരു ചെറിയ കുടിലിലായിരുന്നു സുജ ബിനോയിയും 2 പെൺകുഞ്ഞുങ്ങളും താമസിച്ചിരുന്നത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും വീട്ടു ചിലവിനുമായി ഏറെ ബുദ്ധിമുട്ടിയിരുന്ന കുടുംബം സ്വന്തമായ ഒരു വീടിനു വേണ്ടി മുട്ടാത്ത വാതിലുകളില്ല. ഇവരുടെ ദയനീയാവസ്ഥ മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി രണ്ടു മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ ഒരു വീട് പണിത് നൽകുകയായിരുന്നു. ചടങ്ങിൽ പ്രോജക്ട് മാനേജർ കെ.പി. ജയലാൽ., ആനന്ദൻ. കെ., സുമ സുരേഷ്., സുനിത അഭിലാഷ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...