നിയമസഭാ തിരഞ്ഞെടുപ്പിൽ അൻപതിലധികം സീറ്റുകളിൽ മത്സരിക്കാൻ ട്വന്റി-20

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പിൽ അൻപതിലധികം സീറ്റുകളിൽ മത്സരിക്കാൻ ട്വന്റി-20. മുന്നൊരുക്കം പൂർത്തിയാക്കാൻ പ്രവർത്തകർക്ക് ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് നിർദേശം നൽകി. സ്ഥാനാർഥി നിർണയം ഏകദേശം പൂർത്തിയാക്കിയെന്ന് സാബു എം ജേക്കബ് പറഞ്ഞു. ‘140 ഇടത്തും മത്സരിക്കണമെന്നാണ് അഭിപ്രായം ഉയർന്നത്. എന്നാൽ പാർട്ടിയുടെ കമ്മിറ്റികളുള്ള സ്ഥലത്ത് മത്സരിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ നല്ലൊരു വിജയമാണ് കാഴ്ചവെച്ചത്.

ഒറ്റയ്ക്ക് നിന്ന് മൂന്ന് മുന്നണികളോട് ഏറ്റുമുട്ടി മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞു’ സാബു എം ജേക്കബ് പറഞ്ഞു. പ്ര​ഗത്ഭരായിട്ടുള്ള ആളുകളെ നിയമസഭയിലേക്ക് മത്സരിപ്പിക്കുമെന്ന് അദേഹം കൂട്ടിച്ചേർത്തു. നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ മത്സരിക്കുന്ന സ്ഥലങ്ങളെയും സ്ഥാനാർഥികളെയും പ്രഖ്യാപിക്കുമെന്ന് സാബു എം ജേക്കബ് പറഞ്ഞു. കഴിഞ്ഞതവണ നിയമസഭ തിരഞ്ഞെടുപ്പ് നടന്ന സമയത്ത് എറണാകുളത്ത് ട്വന്റി-20യുടെ സാന്നിധ്യം ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....