ഗാസിയാബാദ് : ഫ്ലാറ്റിന്റെ 25ാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് അപകടം . ഇരട്ട സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് ദാരുണമായ സംഭവം നടന്നത്. ശനിയാഴ്ച രാത്രി ഒന്നരയോടെയാണ് സംഭവം.
മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചതായി പോലീസ് പറഞ്ഞു. പതിനാലുവയസുള്ള സഹോദരങ്ങളാണ് ഇരുവരും. രണ്ടുപേരും ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണ്. വീണ ഉടനെ തന്നെ ഇരുവരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.