ന്യൂഡല്‍ഹി : ട്വിറ്റര്‍ സി.ഇ.ഒ പരാഗ് അഗ്രവാളിനെ പുറത്താക്കി. ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഉടമസ്ഥാവകാശം ഏറ്റെടുത്തിനു പിന്നാലെയാണ് നടപടി. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നെഡ് സെഗാള്‍, പോളിസി ചീഫ് വിജയ ഗദ്ദെ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെയും പുറത്താക്കി. തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ചാണ് ഇലോണ്‍ മസ്ക് ഉദ്യോഗസ്ഥരെ പുറത്താക്കിയത്.
സ്പാം ബോട്ടുകളെ ഒഴിവാക്കാനും ട്വിറ്റര്‍ ഉപയോക്താക്കൾക്ക് ഉള്ളടക്കം എങ്ങനെ ലഭ്യമാക്കണമെന്ന് നിർണയിക്കുന്ന അൽഗോരിതം പൊതുവായി ലഭ്യമാക്കാനും ആഗ്രഹിക്കുന്നുവെന്ന് മസ്ക് വ്യക്തമാക്കി. വിദ്വേഷത്തിനും വിഭജനത്തിനുമുള്ള പ്ലാറ്റ്ഫോമായി ട്വിറ്ററിനെ മാറ്റുന്നത് തടയുമെന്നും മസ്ക് അവകാശപ്പെട്ടു. 4400 കോടി ഡോളറാണ് ട്വിറ്ററിന് ഇലോണ്‍ മസ്കിട്ട വില. എന്നാല്‍ ഇടയ്ക്ക് ഇടപാടിൽ നിന്നും പിൻമാറുകയാണെന്ന് മസ്‌ക് വ്യക്തമാക്കുകയുണ്ടായി.