രണ്ടര കോടി രൂപയുടെ സർക്കാർ ഫണ്ട് തട്ടി ; 10 പോലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രണ്ടര കോടി രൂപയുടെ സർക്കാർ ഫണ്ട് അപഹരിച്ച കേസിൽ 10 ഡൽഹി പോലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാൻ ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന അനുമതി നൽകി. 2019 ൽ എടുത്ത കേസിലാണ് നടപടി. ഡൽഹി പോലീസിലെ സാമ്പത്തിക വിഭാഗമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രണ്ട് വനിതാ സബ് ഇന്‍സ്പെക്ടര്‍മാര്‍, മൂന്ന് ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, അഞ്ച് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. വഞ്ചന, ക്രിമിനല്‍ ഗൂഡാലോചന, വിശ്വാസ വഞ്ചന അടക്കമുള്ള കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. സര്‍ക്കാര്‍ ഫണ്ട് ഇവർ സ്വന്തം കാര്യങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

മീനാ കുമാരി, ഹരേന്ദര്‍, വിജേന്ദര്‍ സിംഗ്, വിജു പികെ, ആനന്ത് കുമാര്‍, കൃഷന്‍ കുമാർ, അനിൽ കുമാർ, രവീന്ദര്‍, സഞ്ജയ് ദഹിയ, രോഹിത് എന്നീ ഉദ്യോഗസ്ഥരെയാണ് പ്രോസിക്യൂട്ട് ചെയ്യുക. 2.44 കോടി രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. കൃഷന്‍ കുമാര്‍, വിജേന്ദര്‍ സിംഗ്, അനില്‍ കുമാര്‍, മീനാ കുമാരി എന്നിവര്‍ കുറ്റം സമ്മതിച്ചതായാണ് ആഭ്യന്തര വകുപ്പ് വിശദമാക്കുന്നത്. ഇവരെ ഡൽഹി പോലീസ് ഇതിനോടകം പിരിച്ച് വിട്ടിട്ടുമുണ്ട്. പ്രതികളുടെ അക്കൌണ്ടുകള്‍ പിടിച്ചെടുത്തെങ്കിലും പണം കണ്ടെത്താനായിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ വിശദമാക്കുന്നത്. തങ്ങളുടെ അക്കൌണ്ടിലേക്ക് ലഭിച്ച പണം 20 ശതമാനം കമ്മീഷന്‍ എടുത്തതിന് ശേഷം കുറ്റാരോപിതനായ പോലീസുകാരിലൊരാളായ അവില്‍ കുമാറിന്റെ ബന്ധുക്കളുടെ അക്കൌണ്ടിലേക്ക് മാറ്റിയെന്നാണ് പുറത്ത് വരുന്ന വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....