ആലപ്പുഴ : രണ്ടര വയസുകാരനെ കടലില്‍ കാണാതായി. തൃശൂരില്‍ നിന്നും ആലപ്പുഴയിലെ ബന്ധുവീട്ടില്‍ എത്തിയ കുട്ടിയെയാണ് കാണാതായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. അമ്മയ്‌ക്കൊപ്പം കടല്‍ കാണാന്‍ എത്തിയതായിരുന്നു കുട്ടി.
കോസ്റ്റ്ഗാര്‍ഡും പോലീസും സംയുക്തമായി തെരച്ചില്‍ നടത്തുകയാണ്. കടലില്‍ കളിക്കുന്നതിനിടെ കുട്ടി കൈവിട്ടുപോവുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇവര്‍ക്കൊപ്പം കടലില്‍പ്പെട്ട രണ്ടു കുട്ടികളെ രക്ഷപ്പെടുത്തിയതായും പോലീസ് അറിയിച്ചു.