വിവാദം : പൊളിക്കാനുള്ള വാഹനങ്ങള്‍ ഉപയോഗിച്ച്‌ റോഡ് അടച്ചു

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ: പൊളിക്കാനുള്ള വാഹനങ്ങള്‍ ഉപയോഗിച്ച്‌ റോഡ് അടച്ചത് വിവാദമായി. കഴിഞ്ഞ ദിവസം മൈക്രൊ കണ്ടെയ്ന്‍മെന്‍റ്​ സോണായി പ്രഖ്യാപിച്ച പെരുമറ്റം കൂള്‍മാരി റോഡാണ് ആക്രി വാഹനങ്ങള്‍ ഉപയോഗിച്ച്‌ അടച്ചത്. ജീപ്പും പിക്​അപ് വാനുമൊക്കെ ക്രെയിന്‍ ഉപയോഗിച്ച്‌ കെട്ടിവലിച്ച്‌ കൊണ്ടുവന്ന് റോഡില്‍ നിരത്തുകയായിരുന്നു. പായിപ്ര പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ രണ്ടുപേര്‍ക്ക്​ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് ഇവിടം മൈക്രോ കണ്ടെയ്ന്‍മെന്‍റ്​ സോണായി പ്രഖ്യാപിച്ചത്.

കണ്ടെയ്ന്‍മെന്‍റ്​ സോണിലേക്കുള്ള റോഡ് അടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിക്കാതെ അടച്ചതിനെതിരെ പ്രതിഷേധം രൂക്ഷമായി. ഒരുതരത്തിലുള്ള ഗതാഗതവും അനുവദിക്കാതെ റോഡ് അടച്ചിരിക്കുന്നത് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. പെ​ട്ടെന്ന് ആര്‍ക്കെങ്കിലും അസുഖമുണ്ടായാല്‍ ആശുപത്രിയില്‍ എത്തിക്കാന്‍​ പോലും കഴിയില്ല. ​ക്രെയിന്‍ കൊണ്ടുവന്ന് വാഹനങ്ങള്‍ എടുത്തുമാറ്റിയാലേ രോഗിയെ പുറത്തെത്തിക്കാനാവൂ. സാധാരണഗതിയില്‍ ബാരിക്കേഡ് സ്ഥാപിച്ചോ കയര്‍ കെട്ടിയോ ആണ് അടക്കാറ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...