20കാരിയെ പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ പകർത്തി ; രണ്ടുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കുമളി: പെൺകുട്ടിയെ ലോഡ്ജ്മുറിയിൽ എത്തിച്ച് ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ ഫോണിൽ പകർത്തി മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയ രണ്ട് യുവാക്കളെ പോലീസ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ സ്വദേശികളായ പ്രജിത്ത് (31), കാർത്തിക് (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 11നായിരുന്നു സംഭവം നടന്നത്. വണ്ടിപ്പെരിയാർ സ്വദേശിനിയായ 20കാരിയാണ് ക്രൂര മർദനത്തിനും ബലാത്സംഗത്തിനുമിരയായത്. പെൺകുട്ടി പഠിക്കുന്ന കുമളിയിലെ സ്ഥാപനത്തിലെത്തി അമ്മക്ക്​ സുഖമില്ലെന്ന് കളവ് പറഞ്ഞ് പ്രജിത്ത് ബൈക്കിൽ കൊണ്ടുപോവുകയും റോസാപ്പൂക്കണ്ടത്തെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടി എതിർത്തതോടെ ഇരുവരും ചേർന്ന് മർദിച്ച്​ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന്​ പരാതിയിൽ പറയുന്നു. നേരത്തേതന്നെ ലോഡ്ജിലെ മുറിയിൽ ഒളിച്ചിരുന്ന കാർത്തിക് ദൃശ്യങ്ങൾ ഫോണിൽ പകർത്തി.

പിന്നീട്, വീട്ടിലെത്തിയ പെൺകുട്ടി പഠിക്കാൻ പോകാതെ വീട്ടിലെ മുറിയിൽ തനിച്ചിരുന്നത് മാതാപിതാക്കളിൽ സംശയത്തിനിടയാക്കി. ആവർത്തിച്ചുള്ള ചോദ്യത്തിൽ പെൺകുട്ടി നടന്ന കാര്യങ്ങൾ പറഞ്ഞതോടെ, യുവാക്കളോട് ഇക്കാര്യങ്ങൾ ചോദിച്ച പിതാവിനെ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് കാട്ടി ഇരുവരും ചേർന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്നാണ്​ കുമളി പോലീസിൽ പരാതി നൽകിയത്​.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചോദ്യപേപ്പർ ചോർച്ചയ്ക്കുള്ള പരിഹാരം ഇതാണോ ; ഇൻസ്റ്റഗ്രാമിൽ മന്ത്രിമാർ സജീവമായാൽ എല്ലാം ശരിയാകുമോ ;...

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ...

യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര...

കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ടു ; 4 പോലീസുകാർക്ക് സസ്പെന്‍ഷൻ

0
തൃശൂര്‍: പോലീസ് കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ട...

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...