വയനാട് : വയനാട്ടിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. മഞ്ചേരി സ്വദേശി ഷൈജു, സുൽത്താൻ ബത്തേരി സ്വദേശി സൂര്യ എന്നിവരാണ് വാഹന പരിശോധനക്കിടെ സുൽത്താൻ ബത്തേരി പോലീസിൻ്റെ പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് 300 മില്ലി ഗ്രാം എംഡിഎംഎയും 15ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സുൽത്താൻ ബത്തേരി സെന്റ്‌മേരീസ് കോളേജിന് സമീപം വെച്ചാണ് പ്രതികളെ പിടികൂടിയത്.
വയനാട്ടിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
RECENT NEWS
Advertisment