തൃശ്ശൂർ : ആറാട്ടുപുഴ മന്ദാരക്കടവിൽ കൈകാൽ കഴുകാനിറങ്ങിയ രണ്ട് കുട്ടികളെ കാണാതായി. ഗൗതം (14), ഷിജിൻ (15) എന്നിവരെയാണ് കാണാതായത്. ഉച്ചയ്ക്ക് ഒന്നരയോട് കൂടിയായിരുന്നു സംഭവം. സമീപത്തുള്ള ഗ്രൗണ്ടിൽ ഫുട്ബോൾ കളി കഴിഞ്ഞ് കൈകാൽ കഴുകാൻ വേണ്ടി മന്ദാരക്കടവിൽ എത്തിയതാണ് കുട്ടികൾ. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ പുഴയിലെ ജലനിരപ്പ് ഉയർന്നിരുന്നു. നാട്ടുകാരടക്കമുള്ളവർ കുട്ടികൾക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
പുഴയില്‍ ഇറങ്ങിയ രണ്ട് കുട്ടികളെ കാണാതായി ; തെരച്ചില്‍ തുടരുന്നു
RECENT NEWS
Advertisment