Sunday, June 30, 2024 8:17 am

ഡൽഹിയിൽ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഡൽഹിയിൽ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയി. രണ്ടും പതിനൊന്നും വയസുള്ള കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. ലക്ഷ്മി ന​ഗറിന് സമീപത്താണ് സംഭവം നടന്നത്. കുട്ടികളുണ്ടായിരുന്ന കാറും മോഷ്ടാക്കൾ കടത്തിയിരുന്നു. ഇന്നലെ രാത്രി 11.30-നാണ് സംഭവം. കുട്ടികളെ കിട്ടണമെങ്കിൽ മോചനദ്രവ്യമായി 50 ലക്ഷം രൂപ നൽകണമെന്ന് മോഷ്ടാക്കൾ ആവശ്യപ്പെട്ടതായി രക്ഷിതാക്കൾ പറഞ്ഞു.
കുട്ടികളെ കാറിനുള്ളിലിരുത്തി രക്ഷിതാക്കൾ സമീപത്തെ പലവ്യജ്ഞനകടയിൽ പോയ സമയത്താണ് മോഷ്ടാക്കൾ കാറും കുട്ടികളുമായി കടന്നുകളഞ്ഞത്. ഇതിന് പിന്നാലെ കുട്ടികളുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. ദമ്പതികൾ ഉടൻ പൊലീസിനെ വിവരമറിയിക്കുകയും കാറിന്റെ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറുകയും ചെയ്തു.

തുടർന്ന് പൊലീസ് മൊബൈൽ ലോക്കേഷനനുസരിച്ച് പിന്തുടർന്നു. പോലീസ് വിവിധ സംഘങ്ങളായി ചേർന്നാണ് അന്വേഷണം ആരംഭിച്ചത്. അമ്പതോളം പൊലീസ് ഉദ്യോ​ഗസ്ഥർ 20 വാഹനങ്ങളിലായി പ്രതികളെ പിന്തുടർന്നു. ഇതോടെ പിടിവീഴുമെന്ന് ഉറപ്പായ സംഘം കാറും കുട്ടികളെയും വഴിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. സമപുർ ബദ്‌ലി മേഖലയിൽ നിന്നാണ് കാർ കണ്ടെത്തിയത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യുകെയിൽ അപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം ; വിദേശത്തെത്തിയത് 4 മാസം മുൻപ്

0
കൊച്ചി : യുകെയിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ കാലടി കൊറ്റമം സ്വദേശിയായ യുവാവ്...

മനു തോമസ് വിവാദം : പി ജയരാജനെതിരെ കണ്ണൂർ സിപിഎം ; വഷളാക്കിയത് ജയരാജനെന്ന്...

0
കണ്ണൂർ: മനു തോമസ് വിവാദത്തിൽ പി ജയരാജനെതിരെ വിമർശനവുമായി സിപിഎം ജില്ലാ...

ഇന്ത്യൻ ശിക്ഷാനിയമം പൊളിച്ചെഴുതുന്നു ; ഇന്ന് അർധരാത്രി മുതൽ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ...

0
ഡൽഹി: ഞായറാഴ്ച അർധരാത്രി കഴിയുമ്പോൾ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ...

വാടക വീട്ടില്‍ സൂക്ഷിച്ച മൂന്നര കിലോഗ്രാം കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികള്‍ പിടിയില്‍

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിനടുത്ത് കുറ്റിക്കാട്ടൂരിൽ വാടക വീട്ടില്‍ സൂക്ഷിച്ച...