സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം ; മരിച്ചത് ആലപ്പുഴ, കാസര്‍കോട് സ്വദേശികള്‍

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണങ്ങള്‍. കാസര്‍കോട്, ആലപ്പുഴ സ്വദേശികളാണ് ഇന്ന് മരിച്ചത്. കാസര്‍കോട് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബേക്കല്‍കുന്ന് സ്വദേശി മര്‍ഹാ മഹലിലെ മുനവര്‍ റഹ്മാന്‍(22) ആണ് മരിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഓഗസ്റ്റ് 18 നാണ് യുവാവിന് കൊവിഡ് സ്ഥിരീകരിച്ചത്. രക്താര്‍ബുദത്തെ തുടര്‍ന്ന് രണ്ട് വര്‍ഷമായി ചികിത്സയിലായിരുന്നു. ഇതിനിടെ ന്യൂമോണിയയും ബാധിച്ചു. ഇതോടെ അസുഖം കൂടി. ഇന്നു പുലര്‍ച്ചെയായിരുന്നു മരണം.

മണ്ണഞ്ചേരി സ്വദേശി സുരഭിദാസ് ആണ് ആലപ്പുഴയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. വൃക്കരോഗിയായ സുരഭിദാസിന് ചികിത്സയിലിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു മരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...