റാന്നി : അങ്ങാടി ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പരിധിയിലെ വലിയകാവ് കേന്ദ്രമായി ആരംഭിക്കുന്ന എവർഗ്രീൻ കയർ വ്യവസായ സഹകരണ സംഘത്തിന്‍റെ നേതൃത്തിൽ കയർ ബോർഡ് സഹകരണത്തോടെയുള്ള ദ്വിദിന ശില്പശാലയ്ക്ക് റാന്നി വളയനാട്ട് ഓഡിറ്റോറിയത്തിൽ തുടക്കമായി. ശില്പശാലയിൽ കയർ ബോർഡിൻ്റെ സേവന പദ്ധതികൾ, അനുബന്ധ വ്യവസായങ്ങൾ എന്നിവയിൽ വിദഗ്ദർ ക്ലാസുകൾ എടുത്തു. ആൻ്റോ ആൻ്റണി എം.പി ഉദ്ഘാടനം നിർവ്വഹിച്ചു.
കയർബോർഡ് എക്സ്റ്റൻഷൻ ഓഫീസർ വി.സുധീർ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ രാജു എബ്രഹാം റാന്നിയിലെ കയർ വ്യവസായി ഹരിയെ ആദരിച്ചു. അങ്ങാടി പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു റെജി മുഖ്യ പ്രഭാഷണം നടത്തി. ത്രിതല പഞ്ചായത്ത് അംഗങ്ങളായ ജെസി അലക്സ്, എം.എസ് സുജ, പി.എസ് സതീഷ് കുമാർ, കയർബോർഡ് ഓഫീസർമാരായ ബി.സുനിൽകുമാർ, എസ്.ലാലൻ, പി.ആര്‍ പ്രസാദ് എന്നിവർ പ്രസംഗിച്ചു