യു.എസ്.എ: ജനിച്ചിട്ട് ആകെ രണ്ട് ദിവസമേ ആയിട്ടുള്ളൂവെങ്കിലും സ്വത്തിന്റെ കാര്യത്തിൽ സമ്പന്നയാണ് ഈ കുരുന്ന്. 52 കോടി രൂപ ട്രസ്റ്റ് ഫണ്ടാണ് ഈ കുഞ്ഞിന് സ്വന്തമായുള്ളത്. കോടീശ്വരരനായ മുത്തച്ഛൻ ബാരി ഡ്രെവിറ്റ്-ബാർലോ ആണ് കൊച്ചുമകൾക്ക് ഈ വില പിടിപ്പുള്ള സമ്മാനം നൽകിയത്. തന്റെ രണ്ട് ദിവസം പ്രായമുള്ള കൊച്ചുമകൾക്ക് 10.44 കോടി രൂപ വിലയുള്ള വീടും അദ്ദേഹം സമ്മാനിച്ചു. തന്റെ മകൾ സാഫ്രോൺ ഡ്രെവിറ്റ്-ബാർലോ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതായി മൾട്ടി-മില്യണയർ ബാരി ഡ്രെവിറ്റ്-ബാർലോ തന്റെ സമൂഹമധ്യമ പേജിൽ പങ്കുവച്ചിരുന്നു. നവജാതശിശുവിന്റെ നിരവധി ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തു, ‘എന്റെ പെൺകുട്ടിക്ക് ഇന്ന് ഒരു പെൺകുട്ടി ജനിച്ചിരിക്കുന്നു! കഴിഞ്ഞ രണ്ടാഴ്ചകൾ വളരെ ബുദ്ധിമുട്ടേറിയതായിരുന്നു, പക്ഷേ ഒടുവിൽ എന്റെ പുതിയ രാജകുമാരി എത്തി!.
മറീന ഡ്രെവിറ്റ്-ബാർലോ-ടക്കറെ നിങ്ങളെ എല്ലാവരെയും പരിചയപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു.’ എന്നാണ് അദ്ദേഹം മകളുടേയും കുഞ്ഞിന്റേയും ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു, ‘സാഫ്രോണിനെയും അവളുടെ ഭർത്താവ് കോണറിനെയും കുറിച്ച് ഞാൻ അഭിമാനിക്കുന്നു. ഇപ്പോൾ എനിക്ക് മറ്റൊരു രാജകുമാരിയുണ്ട്,’ താൻ അവൾക്ക് ഒരു പുതിയ വീട് വാങ്ങിയതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു, കൂടാതെ കുഞ്ഞിനായി അത് പൂർണ്ണമായും നവീകരിക്കാനായി ഇന്റീരിയർ ഡിസൈനർമാരുടെ ഒരു ടീമിനെയും തയാറാക്കി. ഒപ്പം ഒരു ഡിയോർ പ്രാമും പുഷ്ചെയറും വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനാണെന്ന് റെക്കോർഡ് ലാഗോസിൽ നിന്നുള്ള മോംഫ ജൂനിയർ എന്ന ഒമ്പത് വയസുകാരനാണ്. തന്റെ സ്വകാര്യ ജെറ്റിൽ ലോകം ചുറ്റി സഞ്ചരിക്കുന്ന മോംഫ ജൂനിയറിന് നിരവധി മാളികകളും സ്വന്തമായുണ്ട്.