Saturday, April 26, 2025 10:22 am

പൊങ്കൽ ജെല്ലിക്കെട്ടിൽ രണ്ട് മരണം ; നൂറോളം പേർക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

തമിഴ്‌നാട് : തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ടിന്റെ ഭാഗമായി ഒരു ആൺകുട്ടി ഉൾപ്പെടെ രണ്ട് പേർ കാളകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മധുരയ്ക്കടുത്തുള്ള സിറവയലിലാണ് ദാരുണമായ സംഭവം നടന്നത്. വലിയ മൈതാനത്തേക്ക് കാളകളെ അഴിച്ചുവിട്ട് അവയെ പിടിച്ചുകെട്ടുന്ന അപകടകരമായ വിനോദമായ ജെല്ലിക്കെട്ടും മഞ്ചുവിരട്ടലിലുമാണ് അപകടമുണ്ടായത്. ശിവഗംഗ തിരുപ്പത്തൂർ ചിറവയലിലാണ് ആൺകുട്ടിയടക്കം 2 പേർ മരിച്ച അപകടമുണ്ടായത്. ചൊവ്വാഴ്ച മധുരയിലും മഞ്ചുവിരട്ടലിലും സമാനമായ അപകടമുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി അവണിയാപുരത്ത് ജല്ലിക്കെട്ടിനിടെ 45 പേർക്കും പാലമേട് 42 പേർക്കും പരുക്കേറ്റിരുന്നു. എന്നാൽ ആക്രമണം ജല്ലിക്കെട്ടിനിടെയല്ല, ഓട്ടത്തിന് ശേഷം മൃഗങ്ങളെ ശേഖരിക്കാൻ കാള ഉടമകൾ ഒത്തുകൂടിയപ്പോഴായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ആ സമയത്ത് കാളകൾ തലങ്ങും വിലങ്ങും ഓടുകയും രണ്ടുപേരെ ആക്രമിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. 186 കാളകൾ ഈ ജല്ലിക്കെട്ടിന്റെ ഭാഗമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കാളയെ മെരുക്കുന്ന കായിക വിനോദത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷാ നടപടികളെക്കുറിച്ച് സുപ്രിം കോടതി ഇടപെട്ടിരുന്നു. സുപ്രിം കോടതി നിർബന്ധമാക്കിയ സുരക്ഷാ മാനദണ്ഡങ്ങളിൽ മുഴുവൻ വേദിയിലും ഇരട്ട ബാരിക്കേഡുകളും കാണികളെ പരുക്കേൽപ്പിക്കുന്ന മൃഗങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കാനുള്ള നടപടികളും ഉൾപ്പെടുന്നു. മറ്റ് ജെല്ലിക്കെട്ട് വേദികളിൽ നിന്നും പരുക്കുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മധുര ജില്ലയിലെ പാലമേട്ടിൽ ഇന്നലെ 60 പേർക്ക് പരുക്കേറ്റിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വ​ട​ക്ക​ൻ ക​ർണാ​ട​ക​യി​ൽ കാ​ലം തെ​റ്റി​യ മ​ഴ​യി​ൽ മ​ര​ണ​വും കൃ​ഷി​നാ​ശ​വും

0
ബം​ഗ​ളൂ​രു: വ​ട​ക്ക​ൻ ക​ർണാ​ട​ക​യി​ലെ ജി​ല്ല​ക​ളി​ൽ കാ​ലം തെ​റ്റി മ​ഴ. ക​ന​ത്ത ഇ​ടി​മി​ന്ന​ലി​ന്റെ...

ക​ട​ലി​ൽ​വെ​ച്ച്​ ക​പ്പ​ലി​ൽ​ തീ​പി​ടി​ച്ച് അപകടം ; 10 നാ​വി​ക​രെ ര​ക്ഷ​പ്പെ​ടു​ത്തി

0
ദു​ബായ്: ക​ട​ലി​ൽ​വെ​ച്ച്​ തീ​പി​ടി​ച്ച ക​പ്പ​ലി​ൽ​നി​ന്ന്​ 10 ഏ​ഷ്യ​ൻ വം​ശ​ജ​രാ​യ നാ​വി​ക​രെ ര​ക്ഷ​പ്പെ​ടു​ത്തി...

മാസപ്പടി ഇടപാടിൽ സിഎംആര്‍എല്ലിന് സേവനം നൽകിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായി എസ്എഫ്ഐഒ

0
കൊച്ചി : സിഎംആര്‍എൽ-എക്സാലോജിക് മാസപ്പടി ഇടപാടിൽ സിഎംആര്‍എല്ലിന് സേവനം നൽകിയിട്ടില്ലെന്ന് വീണ...

ഐപിഎൽ ; ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – പഞ്ചാബ് കിംഗ്‌സ് പോരാട്ടം

0
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് -...