രണ്ടു ഡിജിപിമാരും ഒമ്പത് എസ്പിമാരും ഇന്ന് വിരമിക്കുന്നു ; പോലീസ് സേനയില്‍ വന്‍ അഴിച്ചുപണിക്ക് കളമൊരുങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഡിജിപിമാരും ഒമ്പത് പോലീസ് സൂപ്രണ്ടുമാരും ഇന്ന് വിരമിക്കും. ഇതോടെ സേനാ തലപ്പത്ത് വന്‍ അഴിച്ചുപണിയ്ക്ക് കളമൊരുങ്ങി. ഡിജിപിമാരായ ബി സന്ധ്യ, എസ് ആനന്ദകൃഷ്ണന്‍ എന്നിവരാണ് വിരമിക്കുന്നത്. കോട്ടയം പാല സ്വദേശിയായ സന്ധ്യ, നിലവില്‍ ഫയര്‍ഫോഴ്‌സ് മേധാവിയാണ്. 1988 ബാച്ച് ഐപിഎസ് ഓഫീസറാണ്. തിരുവനന്തപുരം സ്വദേശിയായ ആനന്ദകൃഷ്ണന്‍ 1989 ബാച്ച് ഐപിഎസ് ഓഫീസറാണ്. നിലവില്‍ എക്‌സൈസ് കമ്മീഷണറാണ്. ഒമ്പത് പോലീസ് സൂപ്രണ്ടുമാരും ഇന്ന് സര്‍വീസില്‍ നിന്നും വിരമിക്കും. വിരമിക്കുന്ന പോലീസ് സൂപ്രണ്ടുമാര്‍ക്ക് പോലീസ് ആസ്ഥാനത്തു നടന്ന ഔദ്യോഗിക യാത്രയയപ്പു നല്‍കി.

ചടങ്ങില്‍ പോലീസ് മേധാവി അധ്യക്ഷനായിരുന്നു. വിരമിച്ചവര്‍ക്ക് സ്മരണികയും സമ്മാനിച്ചു. സംസ്ഥാന വനിതാകമ്മീഷന്‍ ഡയറക്ടറും എസ്പിയുമായ പി ബി രാജീവ്, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് എസ്പി ടി രാമചന്ദ്രന്‍, ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ എസ്പി കെ വി വിജയന്‍, മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് എസ്പി സി ബാസ്റ്റിന്‍ സാബു, സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എസ്പി ജെ കിഷോര്‍ കുമാര്‍സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് കോഴിക്കോട് റേഞ്ച് എസ്പി പ്രിന്‍സ് എബ്രഹാം, തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ (ക്രൈംസ് ആന്‍റ് അഡ്മിനിസ്ട്രേഷന്‍) കെ ലാല്‍ജി, ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി കെ എം ജിജിമോന്‍, കേരളാ ആംഡ് പൊലീസ് ഒന്നാം ബറ്റാലിയന്‍ കമാന്‍റന്‍റ് കെ എന്‍ അരവിന്ദന്‍ എന്നിവരാണ് ബുധനാഴ്ച സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...