കോവിഡ് പ്രതിരോധ വാക്സിൻ ; ആന്ധ്രപ്രദേശിൽ ആശ പ്രവർത്തകയും തെലങ്കാനയിൽ അംഗൻവാടി ജീവനക്കാരിയും മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച രണ്ടുപേർ മരിച്ചു. ആന്ധ്രപ്രദേശിൽ ആശ പ്രവർത്തകയും തെലങ്കാനയിൽ അംഗൻവാടി ജീവനക്കാരിയുമാണ് മരിച്ചത് . വാക് സിൻ സ്വീകരിച്ചതിന് ശേഷമായിരുന്നു ഇരുവരുടെയും മരണം.

ഞായറാഴ്ച രാത്രിയിലാണ് 42കാരിയായ ആശ വർക്കർ വിജയലക്ഷ്മി മരിച്ചത്. തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. ജനുവരി 19ന് വാക്സിൻ സ്വീകരിച്ചതിന് ശേഷം ഇവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് ജനുവരി 21ന് ഗുണ്ടൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ് ച ഇവരുടെ മരണം സ് ഥിരീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചതായി ഡോക്ടർമാർ പറഞ്ഞു. കൊറോണ വൈറസിനെതിരായ വാക് സിൻ സ്വീകരിച്ചതിനെ തുടർന്നാണ് മരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ജില്ല കളക്ടര്‍ സാമുവൽ ആനന്ദ് കുനാർ ആശുപത്രിയിൽ ബന്ധുക്കളുമായി സംസാരിച്ചു. വിജയലക്ഷ്മിയുടെ മകന് ജോലി നൽകാമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നൽകാമെന്നും കളക്ടർ വാഗ്ദാനം ചെയ്തു.

തെലങ്കാനയിലെ വാറങ്കലിൽ 45കാരിയായ അംഗൻവാടി ജീവനക്കാരിയാണ് മരിച്ചത്. ജനുവരി 19നാണ് ഇവർ വാക്സിൻ സ്വീകരിച്ചത്. രാത്രി നെഞ്ചുവേദനയെ തുടർന്ന് ഇവർ ചില മരുന്നുകൾ കഴിച്ചശേഷം ഉറങ്ങാൻ കിടന്നു. രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇവരുടെ മൃതദേഹം മഹാത്മ ഗാന്ധി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടത്തുകയും വിദഗ് ധ പരിശോധനക്കായി സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. കോവിഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷം തെലങ്കാനയിൽ നെഞ്ചുവേദനയെ തുടർന്ന് മരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് ഇവർ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇറാനിയൻ കപ്പലുകളുടെ സഞ്ചാരത്തിന് പൂർണ്ണ ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ്

0
വാഷിംഗ്ടൺ: ഇറാനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇറാനിയൻ കപ്പലുകളുടെ...

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നതോടെ കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ

0
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നതോടെ കടുത്ത പ്രതിസന്ധിയിലാണ് തമിഴ്നാട്ടിലെ അഞ്ച്...

ഭിന്നശേഷിക്കാരെ അപമാനിച്ച സംഭവം : കോടതി ഉത്തരവു പാലിച്ചില്ല ; ഹാസ്യതാരത്തിനും യൂറ്റ്യൂബർമാർക്കും മൂന്നു...

0
ന്യൂഡൽഹി : കോടതി ഉത്തരവ് പാലിക്കാത്തതിന് ഹാസ്യതാരം സമയ് റെയ്‌ന, യുറ്റ്യൂബർമാരായ...

കുവൈത്ത് നാവിക കപ്പലിനെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം ; സായുധ സേനയിലെ നാലുപേർക്ക് പരിക്ക്

0
കുവൈത്ത് സിറ്റി: കുവൈത്ത് നാവികസേനയുടെ ഒരു കപ്പലിനെ ലക്ഷ്യമിട്ട ഇറാൻ ആക്രമണത്തിൽ...