ഇടുക്കി : ഇടുക്കി പുറ്റടിയിൽ വീടിന് തീപിടിച്ച് രണ്ട് പേർ മരിച്ചു. രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ശ്രീധന്യ. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന്ന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇടുക്കിയിൽ വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ചു ; മകള്‍ ചികിത്സയില്‍
RECENT NEWS
Advertisment