രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നത് കൊവിഡ് മരണത്തില്‍ നിന്ന് സംരക്ഷിക്കും : കേന്ദ്ര ആരോഗ്യ മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നത് കൊവിഡ് മരണത്തില്‍ നിന്ന് തടയുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിന്‍ വെബ്‌സെറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാം.

ഛണ്ഡീഗഡിലെ പിജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 98 ശതമാനം സംരക്ഷണം കൊവിഡ് വാക്‌സിന്‍ എടുത്താല്‍ രോഗബാധയോടെയുള്ള മരണത്തില്‍ നിന്ന് ലഭിക്കുമെന്ന് പഠനം വ്യക്തമാക്കി. 92 ശതമാനം സംരക്ഷണം ആദ്യ ഡോസ് എടുക്കുമ്പോള്‍ ലഭിക്കും. നീതി ആയോഗ് അംഗമായ ബി കെ പോള്‍ പഠനം ശരിവെച്ചു.

കേന്ദ്രം നേരത്തെ തന്നെ ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ നല്‍കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇന്നലെയാണ് സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയത്. കൊവിന്‍ വെബ്‌സെറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തും വാക്‌സിന്‍ സെന്ററില്‍ നേരിട്ടെത്തിയും വാക്‌സിനെടുക്കാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഡിസിജിഎ അംഗീകരിച്ച മൊഡേണ വാക്‌സിന്‍ ആദ്യ ബാച്ച് രണ്ട് ദിവസത്തിനുള്ളില്‍ രാജ്യത്തെത്തും. കേരളത്തില്‍ ആണ് ഏറ്റവും കൂടുതല്‍ എത്തുന്നത്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...