Monday, May 13, 2024 6:26 am

നിപ ലക്ഷണമുള്ളത് രണ്ട്‌ ആരോഗ്യപ്രവര്‍ത്തര്‍ക്ക് ; 20 പേരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് നിപ വൈറസ് ബാധിച്ച 12-കാരന് മരിച്ചതിന് പിന്നാലെ രണ്ടു പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തി. മരിച്ച കുട്ടിയുമായി സമ്പർക്കം പുലർത്തിയ രണ്ടു പേരും ആരോഗ്യ പ്രവർത്തകരാണ്. സ്വകാര്യ ആശുപത്രിയിലേയും കോഴിക്കോട് മെഡിക്കൽ കോളേജിലേയും ഓരോ ആരോഗ്യ പ്രവർത്തകർക്കാണ് ലക്ഷണങ്ങളുള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ് പറഞ്ഞു.

കുട്ടിക്ക് പനി വന്നപ്പോൾ ആദ്യ പോയത് സ്വകാര്യ ക്ലിനിക്കിലാണ്. ഇവിടെയുള്ള ഒമ്പത് പേരുമായി സമ്പർക്കമുണ്ട്. അതിന് ശേഷം ഒരു സ്വകാര്യ ആശുപത്രിയില് പോയി. അവിടെ ഏഴോളം പേര് സമ്പർക്കത്തിലുണ്ട്. വീണ്ടും മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പോയി. അവിടെ നിന്നാണ് കോഴിക്കോട് മെഡിക്കൽ  കോളേജിലേക്ക് കൊണ്ടുവരുന്നത്. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കുമാണ് കൊണ്ടുവന്നത്. ഈ ആശുപത്രികളിലും മറ്റുമായി മൊത്തം 188 സമ്പർക്കങ്ങളെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. അവരെയെല്ലാം വിവരമറിയിച്ചിട്ടുണ്ട്. ഇതിൽ ഹൈറിസ്കിലുള്ളത് 20 പേരാണ്. ഇവരിൽ രണ്ടു പേർക്കാണ് രോഗ ലക്ഷണമുണ്ടായത്.

ഇന്ന് നാലു മണിക്കകം ഹൈറിസ്കിലുള്ള 20 പേരെ മെഡിക്കൽ കോളേജിലെ നിപ ചികിത്സയ്ക്കായി പ്രത്യേകം തിരിച്ചിട്ടുള്ള വാര്ഡിലേക്ക് മാറ്റും. കോഴിക്കോട് മെഡിക്കൽ കോളേജിലെ പേ വാർഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കായി മാറ്റാൻ തീരുമാനിച്ചിരുന്നു. ബ്ലോക്കിലെ ആദ്യ നിലയില് നിപ പോസിറ്റീവായ രോഗികള് ഉണ്ടാകുകയാണെങ്കിൽ അവരെ പാർപ്പിക്കും. മറ്റു രണ്ടു നിലകളിൽ  നിരീക്ഷണത്തിലുള്ളവരെ താമസിപ്പിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

കോഴിക്കോട് മാവൂരാണ് നിപ ബാധിച്ച് കുട്ടിയുടെ വീട്. അതിന്റെ മൂന്ന് കിലോമീറ്റർ പരിധിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മരിച്ച കുട്ടിയുടെ വീടിനടുത്ത പ്രദേശങ്ങളെ ഉൾപ്പെടുത്തി മാവൂരിൽ മൂന്ന് കിലോമീറ്റർ ചുറ്റളവ് കണ്ടെയിൻമെന്റ്  സോണാക്കി. സമീപ പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലും മലപ്പുറം കണ്ണൂര് ജില്ലകളിലും ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

നിരീക്ഷണത്തിലുള്ളവർക്കായി നാളെ വൈകുന്നേരത്തിനുള്ളിൽ പോയിന്റ് ഓഫ് കെയർ (ട്രൂനാറ്റ്) പരിശോധന കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് തന്നെ നടത്തും. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇതിനായി സംഘം എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. പോയിന്റ് ഓഫ് കെയർ പരിശോധനയിൽ  പോസിറ്റീവായാൽ കണ്ഫേര്മേറ്റീവ് പരിശോധ നടത്തും.

12 മണിക്കൂറിനുള്ളിൽ പരിശോധന ഫലം ലഭ്യമാക്കാമെന്ന് പുണെ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിപയ്ക്ക് വേണ്ടി മാത്രം പ്രത്യേക കോൾ സെന്ററും തുറന്നിട്ടുണ്ട്. 0495 2382500, 0495 2382800 എന്നിങ്ങനെയാണ് നമ്പറുകൾ ഗസ്റ്റ്ഹൗസ് കേന്ദ്രീകരിച്ച് ഒരു കണ്ട്രോൾ റൂമും തുറന്നിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്സഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന് ; ജനവിധി തേടുന്നത് 96 മണ്ഡലങ്ങൾ

0
ന്യൂ ഡൽഹി : ലോക്സഭ തെരഞ്ഞെടുപ്പ് നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്....

തലസ്ഥാനത്തെ 24 പ്രദേശങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ രാത്രി 11 മണി വരെ...

0
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ജലവിതരണം മുടങ്ങുമെന്ന് വാട്ടര്‍...

പന്നിവൃക്ക സ്വീകരിച്ച ആദ്യവ്യക്തി അന്തരിച്ചു ; മരണകാരണം വ്യക്തമല്ല

0
അമേരിക്ക: ജനിതകമാറ്റം വരുത്തിയ പന്നിവൃക്ക സ്വീകരിച്ച ആദ്യവ്യക്തി റിക്ക് സ്ലേമാൻ (62)...

ഇടവമാസ പൂജകൾക്കായി ശബരിമല നാളെ തുറക്കും

0
ശബരിമല: ഇടവമാസ പൂജകൾക്കും പ്രതിഷ്ഠാദിന ചടങ്ങുകൾക്കുമായി നാളെ വൈകിട്ട് അഞ്ചിന് തന്ത്രി...