ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ ജിയോ തങ്ങളുടെ വരിക്കാരുടെ താൽപര്യം കണക്കിലെടുത്തുകൊണ്ടുള്ള നിരവധി റീചാർജ് പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോൾ ടെലിക്കോം കമ്പനികളുടെ റീചാർജ് പ്ലാനുകൾ പരിശോധിച്ചാൽ സൗജന്യമായി ഒടിടി ( ഓവർ-ദി -ടോപ്പ് ) സബ്സ് ക്രിപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്ന നിരവധി പ്ലാനുകൾ കാണാൻ സാധിക്കും. റീചാര്‍ജ് പ്ലാനുകൾ ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകൾ വാഗ്ദാനം ചെയ്യുന്നത് പുതിയ കാര്യമല്ല. എന്നാൽ നെറ്റ്ഫ്ലിക്സിന്‍റെ സബ്സ് ക്രിപ്ഷന്‍ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്തിരുന്ന പ്ലാനുകൾ അധികം ഉണ്ടായിരുന്നില്ല. നെറ്റ്ഫ്ലിക്സ് സാബ് അടങ്ങുന്ന പ്രീപെയ്ഡ് പ്ലാനുകൾ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ടെലിക്കോം ഓപ്പറേറ്ററാണ് റിലയൻസ് ജിയോ.
ലോകമെമ്പാടുമായി കോടിക്കണക്കിന് വരിക്കാരുള്ള ഒടിടി പ്ലാറ്റ് ഫോം ആണ് നെറ്റ്ഫ്ലിക്സ്. വിവിധ ഭാഷകളിലുള്ള സിനിമകളും മറ്റ് ഷോകളും നെറ്റ്ഫ്ലിക്സ് ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നു. നെറ്റ്ഫ്ലിക്സ് സേവനങ്ങളിലേക്കുള്ള സബ്സ്ക്രിപ്ഷൻ നേടണമെങ്കിൽ ഇന്ന് നല്ലൊരു തുക ചെലവഴിക്കേണ്ടിവരും. പാസ്വേഡ് ഷെയറിങ് തടഞ്ഞുകൊണ്ട് നെറ്റ്ഫ്ലിക്സ് അടുത്തിടെ നിയന്ത്രണം കർശനമാക്കിയതോടെ പണമടയ്ക്കാതെ മറ്റ് വഴിയില്ലെന്ന നിലയിലാണ് പല ഉപയോക്താക്കളും. ഇങ്ങനെയൊരു സാഹചര്യം നിലനിൽക്കേ ജിയോ ഏറെ ബുദ്ധിപരമായി അടുത്തിടെ തങ്ങളുടെ രണ്ട് പ്ലാനുകളിൽ നെറ്റ്ഫ്ലിക്സ് സബ്സ് ക്രിപ്ഷന്‍ ആനൂകൂല്യം പ്രഖ്യാപിച്ചു. ഇപ്പോൾ ജിയോയുടെ 1099 രൂപ, 1499 രൂപ പ്രീപെയ്ഡ് പ്ലാനുകൾ അധിക പണച്ചെലവില്ലാതെ തന്നെ നെറ്റ്ഫ്ലിക്സ് സേവനങ്ങൾ ആസ്വദിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. ഈ ജിയോ പ്ലാനുകളും അവയുടെ നേട്ടങ്ങളും പരിചയപ്പെടാം.
1099 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ : ടെലിക്കോം ആനുകൂല്യങ്ങൾക്കൊപ്പം ഏറ്റവും കുറഞ്ഞ നിരക്കിൽ നെറ്റ്ഫ്ലിക്സ് സബ്സ് ക്രിപ്ഷനും ലഭിക്കുന്നു എന്നതാണ് 1099 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിന്റെ പ്രത്യേകത. 2 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ലഭിക്കുന്ന ടെലിക്കോം ആനുകൂല്യങ്ങൾ. 84 ദിവസ വാലിഡിറ്റിയാണ് 1099 രൂപയുടെ ജിയോ പ്ലാൻ നൽകുന്നത്. ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് ട്രൂ 5G ഡാറ്റ സൗജന്യമായി ലഭിക്കുന്ന ജിയോ വെൽക്കം ഓഫറിന് ഈ പ്ലാൻ അർഹത നൽകുന്നു. ഈ പ്ലാനിന്റെ അധിക ആനുകൂല്യങ്ങളുടെ ഭാഗമായാണ് നെറ്റ്ഫ്ലിക്സ് മൊബൈൽ സബ്സ് ക്രിപ്ഷൻ ജിയോ നൽകുന്നത്. ഏറ്റവും പുതിയ സിനിമകൾ ഉൾപ്പെടെ നെറ്റ്ഫ്ലിക്സിൽ എത്തുന്ന കണ്ടന്റുകൾ ആസ്വദിക്കാൻ ഈ ജിയോ പ്ലാൻ ഉപയോക്താക്കൾക്ക് വഴിയൊരുക്കുന്നു.
499 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ ആനുകൂല്യങ്ങൾ : നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനോടെ ജിയോ അവതരിപ്പിച്ച രണ്ടാമത്തെ പ്രീപെയ്ഡ് പ്ലാൻ ആണിത്. പ്രതിദിനം 3 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാൻ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്ന പ്രധാന ആനുകൂല്യങ്ങൾ. 40 ജിബി ബോണസ് ഡാറ്റ ലഭിക്കും എന്നതാണ് ഈ പ്ലാനിന്റെ മറ്റൊരു പ്രത്യേകത. ഇതുകൂടാതെ അൺലിമിറ്റഡ് 5ജി സൗജന്യമായി ലഭ്യമാക്കുന്ന ജിയോ വെൽക്കം ഓഫറും ഈ പ്ലാൻ ഉപയോക്താക്കൾക്ക് ലഭിക്കും. 84 ദിവസ വാലിഡിറ്റിയിൽ ആണ് ഈ പ്രീപെയ്ഡ് പ്ലാനും എത്തുന്നത്. 1099 രൂപയുടെയും 1499 രൂപയുടെയും പ്ലാനുകളിൽ FUP നയം ബാധകമാണ്. അതിനാൽ ദിവസവും അനുവദിച്ചിട്ടുള്ള നിശ്ചിത ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64Kbps ആയി കുറയും. 1499 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് ഒരു നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ് ക്രിപ്ഷനും ലഭിക്കുന്നു, ഇത് അവരുടെ സ്മാർട്ട്ഫോണല്ലാത്ത ഒരു ഡിവൈസിൽ നെറ്റ്ഫ്ലിക്സ് കണ്ടന്റ് കാണാൻ ആഗ്രഹിക്കുന്നവർക്ക് സൗകര്യപ്രദമാണ്.