ഇസ്രായേൽ ആക്രമണം: ഗസ്സയിൽ അൽജസീറയിലേതുൾപ്പെടെ രണ്ട് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ഗാസ്സസിറ്റി: ഗാസ്സയില്‍ ഇസ്രായേൽ നടത്തിയ വ്യത്യസ്ത ആക്രമണങ്ങളിൽ അൽ ജസീറയുടേത് ഉൾപ്പെടെ രണ്ട് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. അൽ ജസീറ മുബാഷർ ചാനലിന്റെ മാധ്യമപ്രവര്‍ത്തകനായ ഹുസ്സാം ഷബാത്ത്(23) വടക്കൻ ഗസ്സയില്‍ നടന്ന ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ കാറിനെ ലക്ഷ്യമിട്ടുള്ള ആക്രമണം ബൈത്ത് ലാഹിയയുടെ കിഴക്കൻ ഭാഗത്താണ് നടന്നതെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കി. ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന അൽ ജസീറയുടെ ആറാമത്തെ മാധ്യമപ്രവർത്തകനാണ് ഹുസ്സാം. അൽ ശബാത്ത്നേരത്തെ ഫലസ്തീൻ ടുഡേയിലെ മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് മൻസൂറിനെയും ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയിരുന്നു.

തെക്കൻ ഗാസ്സയിലെ ഖാൻ യൂനിസിൽ വെച്ചായിരുന്നു മന്‍സൂറിന് നേര്‍ക്കുള്ള ആക്രമണം. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഇസ്രായേൽ സേന മൻസൂറിനെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് കൊലപ്പെടുത്തിയത്. അതേസമയം 2023 ഒക്ടോബർ മുതലുള്ള ഇസ്രായേലി ആക്രമണങ്ങളിൽ കുറഞ്ഞത് 208 മാധ്യമപ്രവർത്തകരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഗാസ്സയിലെ ഗവൺമെന്റ് മീഡിയ ഓഫീസ് വ്യക്തമാക്കുന്നത്. തിങ്കളാഴ്ച മാത്രം ഗാസ്സയിലുടനീളം ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 51 പേരാണ് കൊല്ലപ്പെട്ടത്. ഫലസ്തീനിലെ വടക്കും തെക്കും ഭാഗങ്ങളിൽ തുടർച്ചയായ ആക്രമണങ്ങൾ തുടരുന്നതിനാൽ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഇസ്രായേലിന്റെ വംശഹത്യയില്‍ 50,082 പേരാണ് ഗസ്സയില്‍ ഇതുവരെ കൊല്ലപ്പെട്ടത്. 113,408 പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട ബലാത്സംഗക്കേസ് ; അതിജീവിത മജിസ്‌ട്രേറ്റിന് മുൻപിൽ രഹസ്യമൊഴി നൽകി

0
പൊന്നാനി : മുൻ ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ളവർ ലൈംഗികമായി പീഡിപ്പിച്ചെന്ന...

മണ്ഡല പുനർനിർണയ ബില്ലിൽ പ്രതിപക്ഷ പാർട്ടിയായ ഡിഎംകെക്ക് മനംമാറ്റമെന്ന് സൂചന

0
ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലിൽ പ്രതിപക്ഷ പാർട്ടിയായ ഡിഎംകെക്ക് മനംമാറ്റമെന്ന് സൂചന....

ആരെയും കൊല്ലാൻ ആഗ്രഹമില്ല ; ഇറാനുമായി കരാറിലെത്താനാണ് ശ്രമിക്കുന്നത് : ട്രംപ്

0
വാഷിംഗ്ടൺ: ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുന്നതിനേക്കാൾ നയതന്ത്ര ധാരണയിലെത്താനാണ് താൻ മുൻഗണന...

370-ാം അനുച്ഛേദം റദ്ദാക്കിയതിന്റെ ഏഴാം വാർഷികം ; ജമ്മു-കശ്മീരിൽ പ്രതിഷേധമാർച്ചും ആഘോഷവും

0
ശ്രീനഗർ : ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം...