ഇരട്ട നരബലി : ഷാഫിയുടെ രണ്ട് വ്യാജ എഫ്ബി അക്കൗണ്ടുകൾ കൂടി കണ്ടെത്തി – നരബലിയെ കുറിച്ചും ചാറ്റുകൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി  : ഇരട്ട നരബലിക്കേസിൽ മുഖ്യപ്രതി ഷാഫിക്കെതിരെ കൂടുതൽ സൈബർ തെളിവുകൾ. ശ്രീദേവി എന്ന എഫ് ബി അക്കൗണ്ടിന് പുറമെ സ്ത്രീകളുടെ പേരിൽ 2 വ്യാജ പ്രൊഫൈലുകൾ കൂടി കണ്ടെത്തി. സജ്നമോൾ, ശ്രീജ എന്നീ പേരുകളിലാണ് പ്രൊഫൈലുകൾ നിർമിച്ചത്. സിദ്ധനായ ഷാഫിയുടെ വിശ്വാസ്യത നിലനിർത്താനായിരുന്നു സ്ത്രീകളുടെ പേരിലുള്ള വ്യജ പ്രൊഫൈലുകൾ. പ്രൊഫൈലുകളിലെ ചാറ്റുകളിൽ നിന്ന് നരബലി ആസൂത്രണം ചെയ്ത വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. 2021 നവംബറിൽ ആണ് നരബലിയെ കുറിച്ച് സംസാരിക്കുന്നത്. സമൂഹമാധ്യമ ഉപയോഗത്തിൽ ഷാഫി വിദഗ്ധൻ എന്നും പോലീസ് പറയുന്നു.

അതിനിടെ ഇലന്തൂർ ഇരട്ട നരബലി കേസിൽ പ്രതികളുടെ തെളിവെടുപ്പും ചോദ്യം ചെയ്യലും ഇന്നും തുടരും. പത്മയുടെ ഫോൺ കണ്ടെത്താനുള്ള പരിശോധനയും പോലീസ് തുടങ്ങി. കൊലപാതകത്തിന് ശേഷം ഇലന്തൂരിൽ നിന്ന് മടങ്ങുമ്പോൾ പുഴയിൽ ഫോൺ എറിഞ്ഞെന്നാണ് മുഖ്യപ്രതി മുഹമ്മദ് ഷാഫി മൊഴി നൽകിയിട്ടുള്ളത്. ഷാഫി മൊഴി നൽകിയ രണ്ടിടങ്ങളിൽ ഇന്ന് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പോലീസ് നീക്കം. ഇതോടൊപ്പം ഭഗവൽ സിംഗിന്റ തെളിവെടുപ്പും ഇന്നുണ്ടാകും. കൊലപാതകത്തിന് ഉപയോഗിച്ച കത്തി വാങ്ങിയ ഇലന്തൂരിലെ കടയിലും കയർ വാങ്ങിയ കടയിലുമാണ് തെളിവെടുപ്പ് നടത്തേണ്ടത്. ഈ മാസം 26നാണ് മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...