ബെംഗളൂരുവിൽ മഴയെത്തുടര്‍ന്ന് കയറിയ വെള്ളം പമ്പ് ചെയ്ത് കളയാൻ ശ്രമിക്കവേ ഷോക്കേറ്റ് രണ്ടുപേർക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കനത്തമഴയെത്തുടര്‍ന്ന് അപ്പാര്‍ട്‌മെന്റിന്റെ ബേസ്‌മെന്റില്‍ കയറിയ വെള്ളം പമ്പ് ചെയ്ത് കളയുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 12 വയസ്സുകാരനുള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ബിടിഎം സെക്കന്‍ഡ് സ്‌റ്റേജിലെ ഡോളര്‍ കോളനിയില്‍ മധുവന അപ്പാര്‍ട്‌മെന്റിലെ താമസക്കാരനായ മന്‍മോഹന്‍ കാമത്ത് (63), അപ്പാര്‍ട്‌മെന്റില്‍ സഹായിയായി ജോലിനോക്കുന്ന നേപ്പാള്‍ സ്വദേശി ഭരതിന്റെ മകന്‍ ദിനേഷ് (12) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറേകാലോടെയായിരുന്നു അപകടം. ബെംഗളൂരുവില്‍ രാത്രി പെയ്ത അതിശക്തമായ മഴയെത്തുടര്‍ന്നാണ് അപ്പാര്‍ട്‌മെന്റിന്‍റെ ബേസ്‌മെന്റില്‍ വെള്ളംകയറിയത്. ഇതോടെ വെള്ളം നീക്കംചെയ്യാന്‍ മന്‍മോഹന്‍ ഒരു പമ്പ് സെറ്റ് വാടകയ്ക്ക് എടുത്തു. പമ്പ് സെറ്റ് ഓണ്‍ ചെയ്തതിന് പിന്നാലെ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് മന്‍മോഹന് വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു. തൊട്ടുപിന്നാലെ ദിനേഷിനും വൈദ്യുതാഘാതമേറ്റെന്ന് പോലീസ് അറിയിച്ചു.104 മില്ലിമീറ്റർ മഴയാണ് ബെംഗളൂരുവില്‍ കഴിഞ്ഞദിവസം പെയ്തത്. ഇതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയും നഗരത്തിൽ വലിയതോതിൽ ഗതാഗത സ്തംഭനം ഉണ്ടാകുകയും ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷാ രേഖകൾ പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ പി എസ് സി ഹൈക്കോടതിയെ സമീപിച്ചു

0
കൊച്ചി: ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് പരീക്ഷാ രേഖകൾ പുറത്തുവിടണമെന്ന...

ബൊലെറോ വാഹനത്തിന് തുരുമ്പ് : മഹീന്ദ്ര കമ്പിനി 50,000 രൂപ നഷ്ടം നൽകുവാൻ വിധി

0
തൃശ്ശൂര്‍ : ബൊലെറോ വാഹനത്തിന് തുരുമ്പ് പിടിച്ചു എന്നാരോപിച്ച് ഫയൽ ചെയ്ത...

കൊല്ലത്ത് വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു

0
കൊല്ലം : പരവൂർ പുത്തൻകുളത്ത് വീടിന് തീപിടിച്ച് അമ്മയും മകനും...

2 ജില്ലകളിലെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
കോട്ടയം: 2 ജില്ലകളിലെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...