കെട്ടിടത്തിന്‍റെ 42ാം നിലയില്‍ നിന്ന് കല്ല് വീണ് രണ്ട് പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : മുംബൈയിലെ വോര്‍ളിയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്ന് കല്ല് വീണ് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച രാത്രി 9.40ഓടെയാണ് സംഭവം. ശബീര്‍, ഇംറാന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. വോര്‍ളിയിലെ ഫോര്‍ സീസണ്‍സ് വളപ്പില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്ന 42 നിലയുള്ള കെട്ടിടത്തിന്‍റെ മുകളില്‍ നിന്നാണ് കല്ല് താഴേക്ക് വീണത്. താഴെ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

വിവരം അറിഞ്ഞ ഉടന്‍ പോലീസും ആംബുലന്‍സും സ്ഥലത്തെത്തി. പരിക്കേറ്റ ശബീറിനെയും ഇംറാനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മരിച്ച രണ്ട് പേരും നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ എതിര്‍വശത്തുള്ള ഹൗസിംഗ് സൊസൈറ്റിയില്‍ ജോലി ചെയ്യുന്നവരാണ്. ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ചശേഷം ചായ കുടിക്കാന്‍ എത്തിയതായിരുന്നു ഇവരെന്ന് വോര്‍ളി പോലീസ് സ്റ്റേഷനിലെ സീനിയര്‍ പോലീസ് ഇന്‍സ്പെക്ടര്‍ അനില്‍ കോലി പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി ബിഎംസി നായര്‍ ആശുപത്രിയിലേക്ക് അയച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...

രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി

0
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം...

പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

0
ദില്ലി: പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു....

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ വാതക ചോര്‍ച്ചയെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ വാതക ചോര്‍ച്ച...